24.2 C
Iritty, IN
July 8, 2024
  • Home
  • Kerala
  • ഉക്രയ്‌ൻ: തുടർപഠനത്തിനായി കേന്ദ്രം ഇടപെടണം : മുഖ്യമന്ത്രി
Kerala

ഉക്രയ്‌ൻ: തുടർപഠനത്തിനായി കേന്ദ്രം ഇടപെടണം : മുഖ്യമന്ത്രി

ഉക്രയിനിൽനിന്ന്‌ നാട്ടിലെത്തിയ വിദ്യാർഥികളുടെ തുടർപഠനത്തിന് കേന്ദ്ര സർക്കാർ ഇടപെടണമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. സാധ്യമായതെല്ലാം സംസ്ഥാന സർക്കാർ ചെയ്യും. വിഷയം കേന്ദ്രത്തിന്റെയും ദേശീയ മെഡിക്കൽ കമീഷന്റെയും ശ്രദ്ധയിൽപ്പെടുത്തും. സർട്ടിഫിക്കറ്റും രേഖകളും വീണ്ടെടുക്കാനും സഹായിക്കണം. പ്രവർത്തനം ഏകോപിപ്പിക്കാൻ നോർക്കയുടെ നേതൃത്വത്തിൽ ആരോഗ്യവകുപ്പുമായി ചേർന്ന് പ്രത്യേക സെൽ പ്രവർത്തിക്കും.

ഇതിനായി ബജറ്റിൽ 10 കോടി രൂപ വകയിരുത്തി. മെഡിക്കൽ വിദ്യാർഥികളുടെ പഠനത്തിൽ ദേശീയ മെഡിക്കൽ കമീഷൻ നിർദേശാനുസരണം മാത്രമേ തുടർ തീരുമാനമെടുക്കാനാകൂ. അസാധാരണ സാഹചര്യത്തിൽ ഇന്റേൺഷിപ്‌ പൂർത്തിയാക്കാൻ കമീഷൻ മാർഗനിർദേശമുണ്ട്. മറ്റു കാര്യത്തിൽ ദേശീയ മെഡിക്കൽ കമീഷൻ തീരുമാനമുണ്ടാകണം. മലയാളികളെ നാട്ടിലെത്തിക്കാൻ സംസ്ഥാന സർക്കാർ ഫലപ്രദ നടപടിയെടുത്തു.
പ്രധാനമന്ത്രിക്കും വിദേശമന്ത്രിക്കും കത്തയച്ചു. വിദേശമന്ത്രിയുമായി ചർച്ച നടത്തി.

നോർക്ക 24 മണിക്കൂറും സേവനം ഏർപ്പെടുത്തി. കേരള ഹൗസിൽ താമസവും ഭക്ഷണവും ഒരുക്കി. ചാർട്ടേഡ് വിമാനങ്ങളും വിമാനത്താവളങ്ങളിൽനിന്ന്‌ മറ്റു വാഹനങ്ങളും ഏർപ്പെടുത്തി. 3379 വിദ്യാർഥികളെ എത്തിച്ചു. മികച്ച പ്രവർത്തനം നടത്തിയ റസിഡന്റ് കമീഷണറുടെ നേതൃത്വത്തിലുള്ള സംഘത്തെ അഭിനന്ദിക്കുന്നു. സി കെ ഹരീന്ദ്രന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

Related posts

ആശ്വാസകിരണം പദ്ധതിയ്ക്ക് 42.50 കോടിയുടെ ഭരണാനുമതി

Aswathi Kottiyoor

സം​സ്ഥാ​ന​ത്ത് ആ​കെ 2.67 കോ​ടി വോ​ട്ട​ർ​മാ​ർ

Aswathi Kottiyoor

ആധാർ – വോട്ടർ കാർഡ് ബന്ധിപ്പിക്കൽ നിർബന്ധമല്ല: കേന്ദ്രം

Aswathi Kottiyoor
WordPress Image Lightbox