24.4 C
Iritty, IN
October 4, 2024
  • Home
  • Kerala
  • 12 നും 14 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്കുള്ള കോവിഡ് വാക്സിനേഷൻ ഈ ആഴ്ച ആരംഭിക്കും
Kerala

12 നും 14 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്കുള്ള കോവിഡ് വാക്സിനേഷൻ ഈ ആഴ്ച ആരംഭിക്കും

ഈ ആഴ്ച മുതൽ 12 നും 14 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് കോവിഡ് വാക്സിനേഷൻ നൽകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ.

“മാർച്ച് 16 മുതൽ 12 നും 14 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് കോവിഡ് വാക്സിനേഷൻ ആരംഭിക്കുമെന്ന് അറിയിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്. കൂടാതെ, 60 വയസ്സിന് മുകളിലുള്ള എല്ലാവർക്കും ഇപ്പോൾ മുൻകരുതൽ ഡോസുകൾ എടുക്കാനാവും. ഈ പ്രായപരിധിയിൽപെടുന്ന കുട്ടികളോടും 60 വയസ്സിനു മുകളിൽ പ്രായമുള്ളവരോടും നിർബന്ധമായും വാക്സിൻ എടുക്കാന്‍ ഞാന്‍ അഭ്യർഥിക്കുകയാണ്” അദ്ദേഹം ട്വീറ്റ് ചെയ്തു.കഴിഞ്ഞ ജനുവരി 3 മുതലാണ് ഇന്ത്യയിൽ 15നും18 നും ഇടയിൽ പ്രായമുള്ളവർക്ക് വാക്സിനേഷൻ നൽകി തുടങ്ങിയത്. കുട്ടികൾക്ക് പ്രധാനമായും ഭാരത് ബയോടെക്കിന്റെ കോവാക്സിനുകളാണ് നൽകുന്നത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം ഇതുവരെ 15 നും 18 നും ഇടയിൽ പ്രായമുള്ള 3കോടിയിലധികം കുട്ടികളാണ് രണ്ടാം ഡോസ് സ്വീകരിച്ചിട്ടുണ്ട്.

Related posts

അതിരപ്പിള്ളിയില്‍ പെണ്‍കുട്ടിയെ കാട്ടാന ചവിട്ടിക്കൊന്ന സംഭവത്തില്‍ നാട്ടുകാര്‍ റോഡ് ഉപരോധിച്ചു

Aswathi Kottiyoor

*സംസ്ഥാനത്ത് ഇന്ന് 37,290 പേര്‍ക്ക് കോവിഡ്-19.*

Aswathi Kottiyoor

തീരദേശ ജനതയുടെ ക്ഷേമം ഉറപ്പാക്കുന്നതിൽ സർക്കാർ പ്രതിജ്ഞാബദ്ധം: മുഖ്യമന്ത്രി

Aswathi Kottiyoor
WordPress Image Lightbox