Uncategorized

മകരവിളക്കിനൊരുങ്ങി സന്നിധാനം; വൻ ഭക്തജനത്തിരക്ക്; തീർഥാടകർക്ക് നിയന്ത്രണം

മകരവിളക്ക് പ്രമാണിച്ച് ശബരിമലയിൽ നാളെയും മറ്റന്നാളും കടുത്ത നിയന്ത്രണം. നാളെ സ്പോട്ട് ബുക്കിങ് അടക്കം 40,000 പേർക്കും മകരവിളക്ക് ദിനമായ മറ്റന്നാൾ 35000 പേർക്കും മാത്രമേ ദർശനം അനുവദിക്കൂ. മകരവിളക്ക് ദിനം നിലയ്ക്കലിൽ നിന്ന് 10 ന് ശേഷവും പമ്പയിൽ നിന്ന് 11ന് ശേഷവും തീർഥാടകരെ കടത്തിവിടില്ല. വിളക്ക് കഴിഞ്ഞ് തീർഥാടകർ മലയിറങ്ങിയ ശേഷമേ തീർഥാടകരെ വീണ്ടും കടത്തിവിടുകയുള്ളു.

ഇന്നു മുതൽ 15 വരെ പമ്പയിൽ പാർക്കിങ് അനുവദിക്കില്ല. പുല്ലുമേട്ടിൽ ബിഎസ്എൻഎൽ താൽക്കാലിക ടവർ സ്‌ഥാപിച്ചു. ആയിരം ബസുകൾ സർവീസ് നടത്തുമെന്ന് കെഎസ്ആർടിസി അറിയിച്ചു. 15 മുതൽ 18വരെ 55,000 തീർഥാടകരെ മാത്രമേ അനുവദിക്കൂ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button