27.5 C
Iritty, IN
October 6, 2024
  • Home
  • Kerala
  • ചാര്‍ജ് വര്‍ധിപ്പിച്ചില്ലെങ്കില്‍ സമരം; വീണ്ടും മുന്നറിയിപ്പുമായി ബസുടമകള്‍
Kerala

ചാര്‍ജ് വര്‍ധിപ്പിച്ചില്ലെങ്കില്‍ സമരം; വീണ്ടും മുന്നറിയിപ്പുമായി ബസുടമകള്‍

സംസ്ഥാനത്തെ സ്വകാര്യ ബസുകളുടെ പ്രതിസന്ധി പരിഹരിക്കാന്‍ അടിയന്തര നടപടി വേണമെന്ന് വീണ്ടും ആവശ്യം. ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്റെ സംസ്ഥാന ഭാരവാഹി യോഗം ഇന്ന് തൃശൂരില്‍ ചേരും. ബസ് ചാര്‍ജ് വര്‍ദ്ധനയാണ് പ്രധാന അജണ്ട. ഇക്കാര്യം യോഗത്തില്‍ വലിയ ചര്‍ച്ചയാകും. ഇല്ലാത്തപക്ഷം ബസ് സമരം പ്രഖ്യാപിക്കുമെന്ന മുന്നറിയിപ്പുമുണ്ട്.

മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് അടിയന്തിര നടപടി വേണമെന്നാണ് ആവശ്യം. ഇല്ലെങ്കില്‍ സമരം ഉള്‍പ്പെടെ കടുത്ത നടപടികളിലേക്ക് പോകുന്നതിനെ കുറിച്ച് യോഗം ചര്‍ച്ച ചെയ്യും. അതേസമയം സംസ്ഥാന ബജറ്റ് നിരാശാജനകമെന്ന് ബസ് ഓപറേറ്റേഴ്‌സ് ഫെഡറേഷന്‍ ഇന്നലെ തന്നെ വ്യക്തമാക്കിയിരുന്നു. ഒരുപാട് പേര്‍ക്ക് ആശ്രയമാവുകയും പൊതുഗതാഗത മേഖലയില്‍ സ്റ്റേജ് കാര്യേജ് സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകളുടെ റോഡ് ടാക്‌സിലും സ്റ്റേജ് കാര്യേജ് ബസുകള്‍ക്ക് ഉപയോഗിക്കുന്ന ഡീസലിന്റെ വില്‍പന നികുതിയിലും ഇളവ് അനുവദിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്ന് ബസ് ഓപറേറ്റേഴ്‌സ് ഫെഡറേഷന്‍ പറഞ്ഞു.

ബജറ്റില്‍ സ്വകാര്യ ബസ് മേഖലയെക്കുറിച്ച് ഒരു പരാമര്‍ശം പോലും ഇല്ലാതിരുന്നതാണ് ഉടമകളെ ചൊടിപ്പിക്കുന്നത്. എന്നാല്‍ കെഎസ്ആര്‍ടിസിക്ക് വലിയ തുക പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

Related posts

50 ശതമാനം റോഡുകളേയും ബിഎം ആൻഡ് ബിസി നിലവാരത്തിലാക്കും: മന്ത്രി പി എ മുഹമ്മദ് റിയാസ്

Aswathi Kottiyoor

വരും വർഷങ്ങളിൽ ട്രാൻസ്‌ജെൻഡർ കലോത്സവം വിപുലമായി സംഘടിപ്പിക്കും: മന്ത്രി ഡോ.ആർ.ബിന്ദു

Aswathi Kottiyoor

കോവിഡ്‌ മരണം: ബിപിഎൽ കുടുംബങ്ങൾക്ക്‌ പ്രതിമാസം 5000; സഹായം
3 വർഷത്തേക്ക്

Aswathi Kottiyoor
WordPress Image Lightbox