22.9 C
Iritty, IN
July 8, 2024
  • Home
  • Iritty
  • അയ്യൻകുന്ന് ഗ്രാമപഞ്ചായത്തിൽ ജൽ ജീവൻ മിഷൻ പദ്ധതിക്ക് തുടക്കം
Iritty

അയ്യൻകുന്ന് ഗ്രാമപഞ്ചായത്തിൽ ജൽ ജീവൻ മിഷൻ പദ്ധതിക്ക് തുടക്കം

ഇരിട്ടി: അയ്യൻകുന്നിൽ ജൽജീവൻ പദ്ധതിക്ക് തുടക്കമായി. ഗ്രാമീണ മേഖലയിലെ മുഴുവൻ വീടുകളിലും 2024 മാർച്ചോടെ ശുദ്ധജലം ടാപ്പിലൂടെ എത്തിക്കുന്നതിനുള്ള കേന്ദ്ര – സംസ്ഥാന സംയുക്ത പദ്ധതിയാണ് ജൽ ജീവൻ മിഷൻ പദ്ധതി. പദ്ധതിയുടെ ഭാഗമായി നടത്തിയ പഞ്ചായത്ത് പ്രതിനിധികൾക്കുള്ള ശില്പശാല അയ്യൻകുന്ന് പഞ്ചായത്ത് പ്രസിഡന്റ് കുര്യാച്ചൻ പെെമ്പള്ളിക്കുന്നേൽ ഉദ്ഘാടനം ചെയ്തു.
പദ്ധതിയുടെ 50 ശതമാനം വിഹിതം കേന്ദ്ര സർക്കാറാണ് വഹിക്കുക. ബാക്കി 25 ശതമാനം സംസ്ഥാനവും, 15 ശതമാനം പഞ്ചായത്തും, 10 ശതമാനം ഗുണഭേക്തൃ വിഹിതവുമായിട്ടാണ് പദ്ധതി പ്ലാൻ ചെയ്തിട്ടുള്ളത്. പഞ്ചായത്തിലെ മുഴുവൻ കുടുംബാംഗങ്ങളിലും ഗാർഹിക കണക്ഷനുകളാണ് ലഭ്യമാക്കുക. പഞ്ചായത്തിലെ ജൽ ജീവൻ മിഷൻ പ്രവർത്തനങ്ങളുടെ നിർവ്വഹണ സഹായ ഏജൻസി ജീവൻ ജ്യോതി – കൽപ്പറ്റ എന്ന സംഘടനയാണ്. പരിപാടിയിൽ പഞ്ചായത്ത് സെക്രട്ടറി കെ. പി. സുധീർ അധ്യക്ഷനായി. ഐ എസ് എ എക്സിക്യൂട്ടീവ് ഡയറക്ടർ പി.എം. പത്രോസ് ജലജീവൻ മിഷൻ പ്രവർത്തനങ്ങളെക്കുറിച്ചും, പദ്ധതിയുടെ നടത്തിപ്പിനെക്കുറിച്ചും ടീം ലീഡർമാരായ അക്ഷര തോമസ്, ആതിര ഗോപൻ, ശാമിലി ശശി എന്നിവർ ക്ലാസ്സുകൾ നയിച്ചു. തുടർന്ന് ജൽ ജീവൻ മിഷൻ പ്രവർത്തനങ്ങളുടെ നടത്തിപ്പിനും ഏകോപനത്തിനുവേണ്ടി പഞ്ചായത്തിൽ ജൽ ജീവൻ മിഷൻ്റെ ഓഫീസ് പഞ്ചായത്ത് പ്രസിഡൻറ് കുര്യാച്ചൻ പെെമ്പള്ളിക്കുന്നേൽ ഉദ്ഘാടനം ചെയ്തു. എല്ലാ ജനപ്രതിനിധികളും ശിൽപ്പശാലയിലും ഉദ്ഘാടന ചടങ്ങിലും പങ്കെടുത്തു.

Related posts

ഇരിട്ടി നഗരസഭാ കൗൺസിൽ ഹോളിന്റെയും അനുബന്ധ ഓഫീസുകളുടേയും ഉദ്ഘാടനം 13 ന്

Aswathi Kottiyoor

അന്താരാഷ്ട്ര വന ദിനാഘോഷം – ആനയെ കാണാൻ ആന മതിലിലൂടെ യാത്ര നടത്തി

Aswathi Kottiyoor

എ​ട​പ്പു​ഴ സെ​ന്‍റ് ജോ​സ​ഫ്സ് ദൈ​വാ​ല​യം തീ​ർ​ഥാ​ട​ന​കേ​ന്ദ്ര​മാ​യി പ്ര​ഖ്യാ​പി​ച്ചു

Aswathi Kottiyoor
WordPress Image Lightbox