• Home
  • Kerala
  • സംസ്ഥാന ബജറ്റ് ഇന്ന്; ആകാംഷയോടെ കേരളം
Kerala

സംസ്ഥാന ബജറ്റ് ഇന്ന്; ആകാംഷയോടെ കേരളം

സംസ്ഥാന ബജറ്റ് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ ഇന്ന് നിയമസഭയില്‍ അവതരിപ്പിക്കും. രണ്ടാം പിണറായി സര്‍ക്കാരിന്റേയും ധനമന്ത്രിയുടേയും ആദ്യ സമ്പൂര്‍ണ ബജറ്റാണിത്. ബജറ്റിൽ പുതിയ നികുതി നിർദ്ദേശങ്ങൾ ഉണ്ടാകുമെന്നാണ് സൂചന.സംസ്ഥാന സർക്കാരിന് ഏറ്റവുമധികം നികുതി വരുമാനം ലഭിക്കുന്ന മദ്യം, വാഹനങ്ങൾ തുടങ്ങിയ മേഖലകളിൽ നികുതി വർദ്ധനയുടെ സൂചനകളുമുണ്ട്.

രാവിലെ 9ന് ബജറ്റ് പ്രസംഗം ആരംഭിക്കും. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്ന് പോകുന്ന പശ്ചാത്തലത്തിലാണ് മന്ത്രി കെഎന്‍ ബാലഗോപാല്‍ തന്റെ ആദ്യ സമ്പൂര്‍ണ ബജറ്റിന് രൂപം നല്‍കിയിരിക്കുന്നത്.

ബജറ്റിൽ കൊറാണാനന്തര കേരളത്തിന്റെ വികസന കാഴ്ചപ്പാട് പ്രതിഫലിക്കുമെന്ന് ധനമന്ത്രി പറഞ്ഞു. കെ റെയിൽ പോലുള്ള സർക്കാരിന്റെ പ്രധാന പദ്ധതികളുടെ ഭാവി നടപടി ക്രമങ്ങൾ സംബന്ധിച്ചും ബജറ്റിൽ പ്രധാന പ്രഖ്യാപനങ്ങളുണ്ടാകുമെന്നാണ് വിലയിരുത്തൽ. കൊറോണയെ തുടർന്ന് പ്രതിസന്ധിയിലായ ടൂറിസം വ്യവസായം ,കൃഷി തുടങ്ങിയ മേഖലകളെ പുനരുജ്ജീവിപ്പിക്കാൻ പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ.

Related posts

കിളിക്കൊഞ്ചൽ എല്ലാ വീട്ടിലും: 14,102 കുട്ടികൾക്ക് പ്രീ സ്‌കൂൾ കിറ്റ്

Aswathi Kottiyoor

പച്ചക്കറികളിൽ 
ഉഗ്രവിഷാംശമുള്ള 
കീടനാശിനി സാന്നിധ്യം ; കണ്ടെത്തൽ കൃഷിവകുപ്പിന്റെ പരിശോധനയിൽ

Aswathi Kottiyoor

കെഎസ്ഇബിയുടെ പേരിൽ വീണ്ടും തട്ടിപ്പ്; ജാഗ്രതൈ

Aswathi Kottiyoor
WordPress Image Lightbox