• Home
  • Kerala
  • ഉത്തര്‍പ്രദേശില്‍ അധികാരം ഉറപ്പിച്ച് ബിജെപി; യുപിയില്‍ ചിത്രത്തിലില്ലാതെ കോണ്‍ഗ്രസ്, പഞ്ചാബില്‍ ആം ആദ്‌മി
Kerala

ഉത്തര്‍പ്രദേശില്‍ അധികാരം ഉറപ്പിച്ച് ബിജെപി; യുപിയില്‍ ചിത്രത്തിലില്ലാതെ കോണ്‍ഗ്രസ്, പഞ്ചാബില്‍ ആം ആദ്‌മി

ഉത്തര്‍പ്രദേശ് അടക്കമുള്ള അഞ്ച് സംസ്ഥാന നിയമസഭയിലേക്കുള്ള വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ നാല് സംസ്ഥാനങ്ങളിലും ബിജെപി മുന്നേറ്റം. ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് രണ്ടാം മൂഴം ഉറപ്പിച്ചു. യുപിക്ക് പുറമെ ഗോവയിലും മണിപ്പൂരിലും ഉത്തരാഖണ്ഡിലും ബിജെപി മുന്നേറുകയാണ്. പഞ്ചാബില്‍ ആം ആദ്‌മി കേവലഭൂരിപക്ഷം കടന്നു.

പഞ്ചാബിലും ഉത്തര്‍പ്രദേശിലും വലിയ പരാജയമാണ് കോണ്‍ഗ്രസിനേറ്റത്. ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പ് ചിത്രത്തില്‍ പോലുമില്ലാതെ കോണ്‍ഗ്രസ് ചുരുങ്ങി. നിലവില്‍ പുറത്ത് വന്ന കണക്കുകള്‍ പ്രകാരം 403 സീറ്റുകളുള്ള യുപിയില്‍ 274 സീറ്റുമായി ബിജെപി മുന്നേറുകയാണ്. 125 സീറ്റില്‍ എസ്‌പി ലീഡ് ചെയ്യുമ്പോള്‍ ബിഎസ്‌പി എഴും, കോണ്‍ഗ്രസ് ആറും സീറ്റിലൊതുങ്ങി.

പഞ്ചാബില്‍ 89 സീറ്റുകളുമായി ആം ആദ്‌മി വിജയം ഉറപ്പിച്ചു. ഭരണകക്ഷിയായ കോണ്‍ഗ്രസ് 15 സീറ്റിലാണ് ലീഡ് ചെയ്യുന്നത്. ഉത്തരാഖണ്ഡില്‍ 46 സീറ്റില്‍ ബിജെപി ലീഡ് ചെയ്യുമ്പോള്‍ 21 സീറ്റില്‍ കോണ്‍ഗ്രസും ലീഡ് ചെയ്യുന്നു. മണിപ്പൂരിലും ബിജെപിക്കാണ് ലീഡ്. 25 സീറ്റില്‍ ബിജെപി മുന്നേറുന്നു. കോണ്‍ഗ്രസ് 12 സീറ്റ് ലീഡ് ചെയ്യുന്നു.ഗോവയില്‍ 18 സീറ്റില്‍ ബിജെപിയും 12 സീറ്റില്‍ കോണ്‍ഗ്രസും ലീഡ് ചെയ്യുന്നു.

യുപി, പഞ്ചാബ്‌, ഉത്തരാഖണ്ഡ്‌, മണിപ്പുർ, ഗോവ സംസ്ഥാനങ്ങളിലാണ്‌ തെരഞ്ഞെടുപ്പ്‌ നടന്നത്‌. എക്‌സിറ്റ്‌ പോൾ ഫലങ്ങളിൽ യുപിയിൽ ബിജെപിയും പഞ്ചാബിൽ എഎപിയുമാണ്‌ മുന്നിൽ. ഗോവയിൽ തൂക്കുസഭ. ഉത്തരാഖണ്ഡിലും മണിപ്പുരിലും ബിജെപി ഭരണം നിലനിർത്തുമെന്നും പ്രവചനം.

Related posts

സീതാറാം യെച്ചൂരി സിപിഐ എം ജനറൽ സെക്രട്ടറി

Aswathi Kottiyoor

കൂറ്റന്‍ മലമ്പാമ്പിനെ കണ്ടെത്തി

Aswathi Kottiyoor

എ.ഐ. ക്യാമറ: നിയമസഭയിലും ഹൈക്കോടതിയിലും സമർപ്പിച്ച കണക്കിലും പോലീസ് കണക്കിലും വ്യത്യാസമില്ല; മന്ത്രി ആന്റണി രാജു

Aswathi Kottiyoor
WordPress Image Lightbox