Uncategorized
ഇന്നത്തെ സൂര്യൻ സൂപ്പറാ; ഈ വർഷത്തെ സൂപ്പർ സൺ ഇന്ന്
ഇന്ന് മാനത്ത് ഉദിച്ചത് ഈ വർഷത്തെ ഏറ്റവും വലിയ സൂര്യനാണ്. സൂപ്പർ മൂണിനെ പറ്റി എല്ലാവരും കേട്ടിട്ടുണ്ടെങ്കിലും സൂപ്പർ സണ്ണിനെ പറ്റി അധികമാർക്കും അറിയില്ല. ഇന്നത്തെ സൂര്യന്റെ പ്രത്യേകത ഇത് ഒരു വർഷത്തിലൊരിക്കലേ ഉണ്ടാവൂ അതും ജനുവരിയുടെ തുടക്കത്തിൽ. ഇത്തവണത്തെ സൂപ്പർ സൺ ഇന്നാണെങ്കിൽ അടുത്ത വർഷമിത് ജനുവരി മൂന്നിനാണ്. എന്നാൽ സൂപ്പർ മൂണിനെ ഒരേവർഷം തന്നെ പലതവണ കാണാൻ സാധിക്കും.