കെ-3 വിഷൻ 2030 പരിശീലന പരിപാടി സംഘടിപ്പിച്ചു

കേളകം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ കാര്യക്ഷമത വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച കെ-3 വിഷൻ 2030 പരിശീലന പരിപാടി ശ്രദ്ധേയമായി. കോൺഗ്രസ് കേളകം,കൊട്ടിയൂർ,കണിച്ചാർ മണ്ഡലം കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ നടത്തിയ പരിപാടി പേരാവൂർ നിയോജക മണ്ഡലം എം.എൽ.എ അഡ്വ. സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്തംഗം ജെയ്സൺ കാരക്കാട്ട് അദ്യക്ഷത വഹിച്ചു. തദ്ദേശഭരണ രംഗത്ത് ദൂരദർശനപരമായ പ്രവർത്തനങ്ങൾ അനിവാര്യമാണെന്നും സുതാര്യതയും ജനപങ്കാളിത്തവും ഉറപ്പാക്കുന്ന ഭരണമാണ് കാലഘട്ടത്തിന്റെ ആവശ്യമെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
വിവിധ വിഷയങ്ങളിൽ വിദഗ്ധർ ക്ലാസുകൾ നയിച്ചു. പഞ്ചായത്ത് രാജ് സംവിധാനം എന്ന വിഷയത്തിൽ റിട്ട. ഗ്രാമപഞ്ചായത്ത് സെക്രട്ടറി എൻ.പി വേണുഗോപാലൻ,
യോഗനടപടി ചട്ടങ്ങളും കമ്മിറ്റി സംവിധാനങ്ങളും – റിട്ട. ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി.സി സണ്ണി, പ്രാദേശിക ഭരണവും സോഷ്യൽ മീഡിയയും – യൂത്ത് കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി വിപിൻ ജോസഫ്, കെ. സ്മാർട്ട് പരിചയപ്പെടുത്തൽ- എം.പി ശ്രീകാന്ത് എന്നിവർ ക്ലാസുകൾ നയിച്ചു. സമാപന സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഇന്ദിര ശ്രീധരൻ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് ജൂബിലി ചാക്കോ അദ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ടുമാരായ ലിസ്സി ജോസഫ്, സിസില കണ്ണന്താനം, ഡോ. ത്രേസ്യ പോൾ. കോൺഗ്രസ് മണ്ഡലം പ്രസിഡണ്ടുമാരായ സന്തോഷ് ജോസഫ് മണ്ണാർകുളം, ചാക്കോ തൈക്കുന്നേൽ, ജോണി ആമിക്കാട്ട് എന്നിവർ പ്രസംഗിച്ചു.




