24.9 C
Iritty, IN
October 5, 2024
  • Home
  • Iritty
  • സംസ്ഥാന കളരിപ്പയറ്റ് ചാംപ്യന്‍ഷിപ്പില്‍ വേറിട്ട വിജയം നേടി കാക്കയങ്ങാട് പഴശ്ശിരാജ കളരി അക്കാദമി
Iritty

സംസ്ഥാന കളരിപ്പയറ്റ് ചാംപ്യന്‍ഷിപ്പില്‍ വേറിട്ട വിജയം നേടി കാക്കയങ്ങാട് പഴശ്ശിരാജ കളരി അക്കാദമി

ഇരിട്ടി: 63-ാമത് സംസ്ഥാന കളരിപ്പയറ്റ് ചാംപ്യന്‍ഷിപ്പില്‍ വേറിട്ട വിജയം നേടി കാക്കയങ്ങാട് പഴശ്ശിരാജ കളരി അക്കാദമി. തിരുവനന്തപുരത്ത് നടന്ന ചാംപ്യന്‍ഷിപ്പില്‍ മൂന്ന് സ്വര്‍ണ്ണവും മൂന്ന് വെള്ളിയും രണ്ട് വെങ്കലവും നേടിയാണ് പഴശ്ശിരാജ മികച്ച വിജയം നേടിയത്.
ഇന്ത്യന്‍ കളരിപ്പയറ്റ് ഫെഡറേഷന്‍ നിര്‍വ്വാഹകസമിതി അംഗമായ പി.ഇ. ശ്രീജന്‍ ഗുരിക്കളുടെ ശിക്ഷണത്തില്‍ ചവിട്ടിപൊങ്ങലില്‍ അനാമിക സുധാകരന്‍ (സബ്ജൂനിയര്‍), കെ.അയന (ജൂനിയര്‍), എ.അശ്വനി (സീനിയര്‍) എന്നിവരാണ് സ്വര്‍ണം നേടിയത്. ഇതേ ഇനത്തില്‍ കെ.അശ്വതി (ജൂനിയര്‍) യും ടി.പി.ഹര്‍ഷ (സീനിയര്‍) യും ജൂനിയര്‍ മെയ്പയറ്റില്‍ അനശ്വര മുരളീധരനും വെള്ളിയും നേടി. ചവിട്ടിപൊങ്ങലില്‍ സി.അഭിഷേക് (ജൂനിയര്‍ ആണ്‍), വിസ്മയ വിജയന്‍ (സീനിയര്‍ പെണ്‍) വിഭാഗത്തില്‍ വെങ്കലവും കരസ്ഥമാക്കി.
സംസ്ഥാന ചാംപ്യന്‍ഷിപ്പില്‍ ആയിരത്തോളം കളരി താരങ്ങള്‍ പങ്കെടുത്തതിലാണ് ഇവര്‍ വിജയം നേടിയത്. കഴിഞ്ഞ വര്‍ഷം സംസ്ഥാന ചാംപ്യന്‍ഷിപ്പില്‍ ഏഴ് പേര്‍ വിജയികളായിരുന്നു.
12 വര്‍ഷമായി കാക്കയങ്ങാട് പഴശ്ശിരാജ കളരി അക്കാദമിയില്‍ കുട്ടികള്‍ക്ക് പി.ഇ. ശ്രീജയന്‍ ഗുരിക്കളുടെ നേതൃത്വത്തില്‍ സൗജന്യ പരിശീലനം നല്‍കി വരുന്നു. കണ്ണൂര്‍ എയര്‍പോര്‍ട്ട് ഉദ്ഘാടനം ഉള്‍പ്പെടെ നിരവധി വേദികളില്‍ ഇവിടുത്തെ താരങ്ങള്‍ കളരിപ്പയറ്റ് പ്രദര്‍ശനം നടത്തിയിരുന്നു. നൂറോളം പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ 250 പേര്‍ ഇവിടെ സൗജന്യ പരിശീലനം നേടുന്നുണ്ട്.

Related posts

ആദ്യകാല കുടിയേറ്റ കർഷകനും കേരളാ കോൺഗ്രസ് (ജേക്കബ് ) കണ്ണൂർ ജില്ലാ സ്ഥാപക നേതാക്കളിൽ പ്രമുഖ സ്ഥാനം വഹിക്കുകയും ചെയ്ത കുന്നോത്തെ തൊടുകയിൽ എമ്മാനുവേൽ ( മാണി ചേട്ടൻ 84 ) അന്തരിച്ചു

Aswathi Kottiyoor

വാക്ക് ഇൻ ഇന്റർവ്യൂ

Aswathi Kottiyoor

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി സൗജന്യ വാഹനസേവനവുമായി സേവാഭാരതി കീഴൂർ യൂണിറ്റ്

Aswathi Kottiyoor
WordPress Image Lightbox