Uncategorized

20 അടിയോളം താഴ്ചയുള്ള കിണർ, കുടിക്കാനെടുക്കുന്ന വെള്ളം, ഒരു മണിക്കൂർ പരിശ്രമം വേണ്ടി വന്നു പുറത്തെടുക്കാൻ; പോത്തിനെ രക്ഷപ്പെടുത്തി അഗ്നിരക്ഷാസേന

പാലക്കാട്: കിഴക്കഞ്ചേരി വാൽകുളമ്പിൽ കിണറ്റിൽപ്പെട്ട പോത്തിനെ രക്ഷപ്പെടുത്തി വടക്കഞ്ചേരി അഗ്നിരക്ഷാസേന. ഇന്ന് രാവിലെയാണ് പോത്ത് കിണറ്റിൽ വീണ് കുടുങ്ങിപ്പോയത്. വെട്ടിക്കൽ ശകുന്തളയുടെ ഒരു വയസ്സോളം പ്രായമുള്ള പോത്താണ് കിണറ്റിൽ അകപ്പെട്ടത്. പിന്നീട് വടക്കഞ്ചേരി രക്ഷാസേന എത്തി ഒരു മണിക്കൂർ നേരത്തെ പരിശ്രമത്തിനൊടുവിൽ രക്ഷപ്പെടുത്തുകയായിരുന്നു. കുടിവെള്ളമടക്കം ഉപയോഗിക്കുന്ന കിണറ്റിലാണ് പോത്ത് വീണത്. ഏകദേശം 20 അടിയോളം താഴ്ചയുള്ള കിണറാണിത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button