കണ്ണൂര്‍: “കെ- റെയില്‍ വേണ്ട, കേരളം മതി’ എന്ന മുദ്രാവാക്യവുമായി സംസ്ഥാനവ്യാപകമായി കോണ്‍ഗ്രസ് നടത്തുന്ന പ്രക്ഷോഭങ്ങള്‍ക്ക് തുടക്കംകുറിച്ച് ഏഴിന് കണ്ണൂര്‍ കളക്ടറേറ്റിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തും. സ്റ്റേഡിയം കോര്‍ണറില്‍നിന്ന് രാവിലെ പത്തിന് മർച്ച് ആരംഭിക്കും. തുടർന്ന് കളക്ടറേറ്റിന് മുന്നിൽ നടക്കുന്ന ധർണ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്യും.
കണ്ണൂരിൽ സംഘടിപ്പിക്കുന്ന സമരം വിജയിപ്പിക്കാന്‍ ഡിസിസി നേതൃയോഗം തീരുമാനിച്ചു. യോഗത്തിൽ ഡിസിസി പ്രസിഡന്റ് മാര്ട്ടിന് ജോര്‍ജ് അധ്യക്ഷത വഹിച്ചു.
നേതാക്കളായ സോണി സെബാസ്റ്റ്യൻ, സണ്ണി ജോസഫ് എംഎൽഎ, സതീശൻ പാച്ചേനി, മേയർ ടി.ഒ. മോഹനൻ, വി.എ. നാരായണൻ, സജീവ് മാറോളി, പ്രഫ. എ.ഡി. മുസ്തഫ, പി.ടി. മാത്യു, എം.നാരായണൻകുട്ടി , ഡോ. കെ.വി. ഫിലോമിന, കെ.സി. മുഹമ്മദ് ഫൈസൽ, എം.പി. വേലായുധൻ എന്നിവർ പ്രസംഗിച്ചു.