24.9 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ആരോഗ്യവനം രാഷ്ട്രപതി ഉദ്ഘാടനം ചെയ്തു
Kerala

ആരോഗ്യവനം രാഷ്ട്രപതി ഉദ്ഘാടനം ചെയ്തു

ഇന്ത്യയിലെ ആയുർവേദത്തെ പ്രോത്സാഹിപ്പിക്കുക എന്ന ല‍ക്ഷ്യത്തോടെ സ്ഥാപിച്ച ആരോഗ്യവനം രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഉദ്ഘാടനം ചെയ്തു. രാഷ്ട്രപതിഎസ്റ്റേറ്റിൽ സ്ഥിതിചെയ്യുന്ന ആരോഗ്യവനം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിധ്യത്തിലാണ് രാഷ്ട്രപതി ഉദ്ഘാടനം ചെയ്തത്.

യോഗ മുദ്രയിൽ ഇരിക്കുന്ന മനുഷ്യന്റെ ആകൃതിയിലാണ് ആരോഗ്യവനം വികസിപ്പിച്ചിരിക്കുന്നത്. 6.6 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന വനത്തിൽ ആയുർവേദ ചികിത്സാ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന 215 ഓളം ഔഷധസസ്യങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് രാഷ്ട്രപതി ഭവൻ ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു. ജലധാരകൾ, യോഗ പ്ലാറ്റ്‌ഫോം, താമരക്കുളം, വ്യൂ പോയിന്റ് തുടങ്ങിയ സംവിധാനങ്ങളും ആരോഗ്യ വനത്തിലുണ്ട്.

ആയുർവേദ സസ്യങ്ങളുടെ പ്രാധാന്യവും അവയുടെ ഗുണങ്ങളും പൊതുജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ആരോഗ്യ വനം എന്ന ആശയം വിഭാവനം ചെയ്തതെന്നും പ്രസ്താവനയിൽ രാഷ്ട്രപതി ഭവൻ കൂട്ടിച്ചേർത്തു. ആരോഗ്യവനം പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തിട്ടുണ്ട്.

Related posts

അയ്യൻകുന്നിൽ മൃഗസംരക്ഷണത്തിനും ക്ഷീര വികസനത്തിനും 86.75 ലക്ഷം രൂപയുടെ പദ്ധതിക്ക് മുൻഗണന

Aswathi Kottiyoor

ജല ഗുണനിലവാരം ഉറപ്പാക്കാൻ 13 സ്‌കൂൾ ലാബ്‌ കൂടി

Aswathi Kottiyoor

ട്വിറ്ററിന്റെ ഇന്ത്യ നോഡൽ ഓഫിസറായി കൊച്ചി വൈപ്പിൻ സ്വദേശിയായ ഷാഹിൻ കോമത്ത് നിയമിതനായി.

Aswathi Kottiyoor
WordPress Image Lightbox