കണ്ണൂർ: ജില്ലയിൽ പുതുതായി ആരംഭിച്ച 100 ലൈബ്രറികളുടെ പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയൻ ആറിന് നിർവഹിക്കും. രാവിലെ ഒമ്പതിന് കണ്ണൂർ കേരള ബാങ്ക് ഹാളിൽ നടക്കുന്ന പരിപാടിയിൽ മന്ത്രി എം.വി. ഗോവിന്ദൻ ഉപഹാരസമർപ്പണം നടത്തും. സാഹിത്യകാരന്മാരായ ടി. പത്മനാഭൻ, എം. മുകുന്ദൻ എന്നിവരും ജനപ്രതിനിധികളും പങ്കെടുക്കുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു. പത്രസമ്മേളനത്തിൽ ഡോ. വി. ശിവദാസൻ എംപി, പീപ്പിൾസ് മിഷൻ ഫോർ സോഷ്യൽ ഡവലപ്മെന്റ് കോഡിനേറ്റർ ടി.കെ. ഗോവിന്ദൻ, ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് മുകുന്ദൻ മഠത്തിൽ, സെക്രട്ടറി പി.കെ. വിജയൻ എന്നിവർ പങ്കെടുത്തു.