Uncategorized
ചൈനയിലെ വൈറസ് വ്യാപനത്തില്‍ ഭയം വേണ്ട; സ്ഥിതിഗതികള്‍ നിരീക്ഷിക്കുകയാണെന്ന് ഇന്ത്യന്‍ ഏജന്‍സി
ചൈനയിലെ ഹ്യൂമന്‍ മെറ്റാപ് ന്യൂമോവൈറസ് വ്യാപനത്തില്‍ ഇന്ത്യക്കാര്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഇന്ത്യന്‍ ആരോഗ്യ ഏജന്‍സിയായ ഹെല്‍ത്ത് സര്‍വീസസ്. കേന്ദ്ര ആഭ്യന്തരമന്ത്രാലയം സ്ഥിതിഗതികള്‍ കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസസ് (ഡിജിഎച്ച്എസ്) ഡോ അതുല്‍ ജോയല്‍ അറിയിച്ചു. ഹ്യൂമന്‍ മെറ്റാപ് ന്യൂമോവൈറസിന് ആന്റിവൈറല്‍ ചികിത്സകളൊന്നും നിലവില്‍ ലഭ്യമല്ലെങ്കിലും എല്ലാ ശ്വാസസംബന്ധിയായ രോഗങ്ങളും തടയാനുള്ള പൊതുമാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാനാണ് ചൈനയും ആലോചിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയെ സംബന്ധിച്ച് ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും അദ്ദേഹം പറഞ്ഞു