Uncategorized

ചെങ്കോട്ട സ്‍ഫോടനം: ഭീകരർ ഉപയോഗിച്ചത് ‘ഗോസ്റ്റ് സിം’ കാര്‍ഡുകള്‍, എന്താണ് ഗോസ്റ്റ് സിമ്മുകള്‍?

ദില്ലി: 2025 നവംബർ 10ന് ദില്ലിയിലെ ചെങ്കോട്ടയ്ക്ക് സമീപം നടന്ന സ്‌ഫോടനവുമായി ബന്ധപ്പെട്ട് മറ്റൊരു ഞെട്ടിക്കുന്ന കണ്ടെത്തല്‍ കൂടി. ആക്രമണത്തിന്‍റെ സൂത്രധാരനായ ഭീകരൻ ഡോ. ഉമർ നബിയും മറ്റ് ഭീകരരും പാകിസ്ഥാനിലെ ഭീകരരുമായി ആശയവിനിമയം നടത്താന്‍ ഉപയോഗിച്ചിരുന്നത് ‘ഗോസ്റ്റ് സിം’ കാര്‍ഡുകളായിരുന്നു എന്നാണ് അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തല്‍. ഈ വ്യാജ സിമ്മുകള്‍ ഉപയോഗിച്ച് എൻക്രിപ്റ്റ് ചെയ്‌ത മൊബൈൽ ആപ്പുകളും ഭീകരര്‍ ഉപയോഗിച്ചിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ദരിച്ച് ദേശീയ മാധ്യമങ്ങളായ ദി ഹിന്ദുവും ടൈംസ് ഓഫ് ഇന്ത്യയും റിപ്പോര്‍ട്ട് ചെയ്‌തു.

ചെങ്കോട്ട സ്ഫോടന കേസിലെ പ്രതികള്‍ രണ്ട് മുതല്‍ മൂന്ന് വരെ മൊബൈല്‍ ഫോണുകള്‍ ഉപയോഗിച്ചിരുന്നതായാണ് അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തല്‍. വ്യക്തിഗതവും ജോലി സംബന്ധവുമായ ആവശ്യങ്ങള്‍ക്കായി ഒരു സിം കാര്‍ഡ് ഇവര്‍ സ്വന്തം ആധാര്‍ വിവരങ്ങള്‍ സമര്‍പ്പിച്ച് എടുത്തിരുന്നു. എന്നാല്‍ പാകിസ്ഥാനിലുള്ള ഭീകരരുമായി ബന്ധപ്പെടാന്‍ വ്യാജ ഐഡികള്‍ ഉപയോഗിച്ചുള്ള ഗോസ്റ്റ് സിം കാര്‍ഡുകളാണ് ഇവര്‍ ഉപയോഗിച്ചിരുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. ഈ വ്യാജ സിം കാര്‍ഡുകള്‍ ഉപയോഗിച്ചാണ് വാട്‌സ്ആപ്പ്, ടെലിഗ്രാം, സിഗ്നല്‍ പോലുള്ള എൻക്രിപ്റ്റഡ് ആപ്പുകള്‍ ഇവര്‍ ലോഗിന്‍ ചെയ്‌തിരുന്നത്. കൊല്ലപ്പെട്ട ചാവേർ ഡോ. ഉമർ നബി ഉള്‍പ്പടെയുള്ളവര്‍ ഇത്തരത്തില്‍ രണ്ടും മൂന്നും മൊബൈല്‍ ഫോണുകൾ ഉപയോഗിച്ചിരുന്നു.

സൈബര്‍ തട്ടിപ്പ് സംഘങ്ങള്‍ വ്യാപകമായി ഉപയോഗിക്കുന്ന ഗോസ്റ്റ് സിം രീതി ഭീകരരും മറയാക്കുന്നുവെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് ചെങ്കോട്ട സ്‍ഫോടനത്തിന്‍റെ അന്വേഷണത്തില്‍ തെളിയുന്നത്. അതിനാല്‍ തന്നെ, എന്താണ് ഗോസ്റ്റ് സിം എന്നും, അവ എങ്ങനെയാണ് ആളുകള്‍ സ്വന്തമാക്കുന്നതെന്നും ഗോസ്റ്റ് സിമ്മുകള്‍ എങ്ങനെ നിര്‍ജ്ജീവമാക്കാമെന്നും ഏവരും അറിഞ്ഞിരിക്കണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button