24.3 C
Iritty, IN
October 6, 2024
  • Home
  • Peravoor
  • ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള പി.പി. മുകുന്ദനെ സന്ദർശിച്ചു
Peravoor

ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള പി.പി. മുകുന്ദനെ സന്ദർശിച്ചു

പേരാവൂർ: ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള മുതിർന്ന നേതാവ് പി.പി. മുകുന്ദനെ മണത്തണയിലെ വീട്ടിൽ സന്ദർശിച്ചു. തീർത്തും സൗഹൃദപരമായിരുന്നു സന്ദർശനം. ശ്രീധരൻപിള്ള എഴുതിയ പുസ്തകം പി.പി. മുകുന്ദന് സമ്മാനിക്കുകയും ഷാൾ അണിയിക്കുകയും ചെയ്തു.

ദീർഘകാലം ബി.ജെ.പി. സംസ്ഥാന സെക്രട്ടറിയായിരുന്ന പി.പി. മുകുന്ദൻ പി.എസ്. ശ്രീധരൻ പിള്ളയുടെ രാഷ്ട്രീയഗുരുവായാണ് അറിയപ്പെടുന്നത്. കെ.സുരേന്ദ്രനെ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റി ശ്രീധരൻ പിള്ളയെ സംസ്ഥാന പ്രസിഡന്റാക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയുള്ള സന്ദർശനം ബി.ജെ.പി.കേന്ദ്രങ്ങളിൽ ചർച്ചകൾക്കിടയാക്കിയിട്ടുണ്ട്. പ്രാദേശിക ബി.ജെ.പി. ഘടകം അറിയാതെയായിരുന്നു ശ്രീധരൻ പിള്ളയും പി.പി. മുകുന്ദനും തമ്മിലുള്ള കൂടിക്കാഴ്ച നടന്നത്.

Related posts

പതാക ദിനം ആചരിച്ചു.

Aswathi Kottiyoor

പേരാവൂർ മണ്ഡലം എൽ ഡി എഫ് സ്ഥാനാർത്ഥി കെ വി സക്കീർ ഹുസൈൻ മണ്ഡലത്തിൽ റോഡ് ഷോ നടത്തി ……….

Aswathi Kottiyoor

യൂ ഡി എഫ് പേരാവൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ്ണ സമരം നടത്തി

Aswathi Kottiyoor
WordPress Image Lightbox