25.2 C
Iritty, IN
October 4, 2024
  • Home
  • kannur
  • അ​ടു​ക്ക​ള​യ്ക്കാ​യ് അ​ടു​ക്ക് കൃ​ഷി
kannur

അ​ടു​ക്ക​ള​യ്ക്കാ​യ് അ​ടു​ക്ക് കൃ​ഷി

ക​ണ്ണൂ​ർ: ആ​ഗ്ര​ഹ​മു​ണ്ടെ​ങ്കി​ലും സ്ഥ​ലപ​രി​മി​തി മൂ​ലം പ​ച്ച​ക്ക​റി​ക​ൾ കൃ​ഷി ചെ​യ്യാ​ൻ സാ​ധി​ക്കാ​ത്ത നി​ര​വ​ധി ആ​ളു​ക​ൾ ന​ഗ​രപ്ര​ദേ​ശ​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്നു​ണ്ട്. ഇ​വ​ർ​ക്കാ​യി സം​സ്ഥാ​ന ഹോ​ർ​ട്ടി​ക​ൾ​ച്ച​ർ മി​ഷ​ൻ “അ​ടു​ക്ക​ള​യ്ക്കാ​യ് അ​ടു​ക്ക് കൃ​ഷി’ എ​ന്ന പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്നു.

ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഹോ​ർ​ട്ടിക​ൾ​ച്ച​ർ റി​സ​ർ​ച്ചി​ന്‍റെ സാ​ങ്കേ​തി​കസ​ഹാ​യ​ത്തോ​ടെ മി​ഷ​ൻ ഫോ​ർ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ഡ​വ​ല​പ്മെ​ന്‍റ് ഓ​ഫ് ഹോ​ർ​ട്ടി​ക​ൾ​ച്ച​ർ എ​ന്ന പ​ദ്ധ​തി​യി​ൽ ഉൾപ്പെ​ടു​ത്തി​യാ​ണ് അ​ടു​ക്ക് കൃ​ഷി ന​ട​പ്പി​ലാ​ക്കു​ന്ന​ത്.

ഒ​രു സ്ക്വ​യ​ർ മീ​റ്റ​ർ വി​സ്തൃ​തി​യി​ൽ സ്ഥാ​പി​ക്കു​വാ​ൻ ക​ഴി​യു​ന്ന നാ​ല് അ​ടു​ക്കു​ക​ളു​ള്ള അ​ർ​ക്ക വെ​ർ​ട്ടി​ക്ക​ൽ ഗാ​ർ​ഡ​ൻ സ്ട്ര​ക്ച​റി​നൊ​പ്പം 16 ചെ​ടി​ച്ച​ട്ടി​ക​ൾ, ഐ​ഐ​എ​ച്ച്ആ​റി​ന്‍റെ 80 കി​ലോ​ഗ്രാം പ​രി​പോ​ഷി​പ്പി​ച്ച ന​ടീ​ൽ മാ​ധ്യ​മം (ച​കി​രി​ച്ചോ​ർ), ചീ​ര, മു​ള​ക്, പാ​ല​ക്ക്, മ​ല്ലി, ക​ത്തി​രി, ത​ക്കാ​ളി, ബീ​ൻ​സ് എ​ന്നീ വി​ള​ക​ളു​ടെ വി​ത്ത്, സ​സ്യപോ​ഷ​ണ-​സം​ര​ക്ഷ​ണ പ​ദാ​ർ​ഥ​ങ്ങ​ൾ, 25 ലി​റ്റ​ർ സം​ഭ​ര​ണ​ശേ​ഷി​യു​ള്ള തു​ള്ളി​നന സൗ​ക​ര്യം എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും. ച​ക്ര​ങ്ങ​ൾ ഘ​ടി​പ്പി​ച്ചി​ട്ടു​ള്ള​തി​നാ​ൽ സൂ​ര്യ​പ്ര​കാ​ശ ല​ഭ്യ​ത​യ്ക്ക​നു​സ​രി​ച്ച് സ്ഥാ​നം മാ​റ്റാം.

2021 -22 മി​ഷ​ൻ ഫോ​ർ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ഡവ​ല​പ്മെ​ന്‍റ് ഓ​ഫ് ഹോ​ർ​ട്ടി​ക്ക​ൾ​ചർ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, എ​റ​ണാ​കു​ളം, തൃ​ശൂ​ർ, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ കോ​ർ​പ​റേഷ​ൻ പ​രി​ധി​കളി​ലെ താ​മ​സ​ക്കാ​രാ​യ ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്കാ​യി 330 യൂ​ണി​റ്റു​ക​ൾ 75 ശ​തമാ​നം ധ​ന​സഹാ​യ​ത്തോ​ടെ ന​ൽ​കും. യൂ​ണി​റ്റൊ​ന്നി​ന് 23,340 രൂ​പ ചെ​ല​വ് ക​ണ​ക്കാ​ക്കി​യി​ട്ടു​ള്ള പ​ദ്ധ​തി​യു​ടെ 17,505 രൂ​പ (75 ശ​ത​മാ​നം) സം​സ്ഥാ​ന ഹോ​ർ​ട്ടി​ക്ക​ൾ​ച്ച​ർ മി​ഷ​ൻ വി​ഹി​ത​വും 5835 രൂ​പ (25 ശ​താ​മ​നം) ഗു​ണ​ഭോ​ക്തൃ വി​ഹി​ത​വു​മാ​ണ്.

പ​ദ്ധ​തി സം​ബ​ന്ധി​ച്ച കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും ഓ​ൺ​ലൈ​ൻ അ​പേ​ക്ഷ​ക​ൾ സ​മ​ർ​പ്പി​ക്കു​ന്ന​തി​നു​മാ​യി www.shm.kerala.gov.in എ​ന്ന വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്കാം. വെ​ർ​ട്ടി​ക്കി​ൾ ഗാ​ർ​ഡ​ന്‍റെ ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​ൻ​ത​ല ഉ​ദ്ഘാ​ട​നം കോ​ർ​പ​റേ​ഷ​ൻ വ​ള​പ്പി​ൽ മേ​യ​ർ ടി.​ഒ. മോ​ഹ​ന​ൻ നി​ർ​വ​ഹി​ച്ചു.

Related posts

ഉരുപ്പുംകുറ്റി പന്നിഫാം കെട്ടിടങ്ങൾ 
സർക്കാർ മിച്ചഭൂമിയിൽ

Aswathi Kottiyoor

യുഡിഎഫിന് ഇപ്പോൾ രണ്ട് ശത്രുക്കൾ: കെ. ​സു​ധാ​ക​ര​ൻ എം​പി

Aswathi Kottiyoor

20 മുതല്‍ ഗതാഗതത്തിന്‌ പൂര്‍ണ നിരോധനം പാപ്പിനിശേരി, താവം മേല്‍പ്പാലങ്ങള്‍ ഒരു മാസത്തേക്ക് അടച്ചിടും

Aswathi Kottiyoor
WordPress Image Lightbox