23.6 C
Iritty, IN
July 15, 2024
  • Home
  • Delhi
  • ആദ്യ രക്ഷാദൗത്യ വിമാനം പുറപ്പെട്ടു; രാത്രി മുംബൈയിലെത്തും
Delhi

ആദ്യ രക്ഷാദൗത്യ വിമാനം പുറപ്പെട്ടു; രാത്രി മുംബൈയിലെത്തും

യുദ്ധ പശ്ചാത്തലത്തില്‍ യുക്രൈനില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനായി എയര്‍ ഇന്ത്യയുടെ ആദ്യ രക്ഷാദൗത്യ വിമാനം ബുക്കാറസ്റ്റില്‍ നിന്ന് പുറപ്പെട്ടു. യുക്രൈനില്‍ നിന്നുള്ള 219 പേരുടെ ആദ്യസംഘം രാത്രി മുംബൈയിലെത്തും. ബുക്കോവിനിയന്‍ സ്റ്റേറ്റ് യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥികളാണ് സംഘത്തിലുള്ളത്. സംഘത്തില്‍ 17 മലയാളി വിദ്യാര്‍ഥികളുമുണ്ട്.

യുക്രൈനില്‍ കുടുങ്ങിക്കിടക്കുന്ന കൂടുതല്‍ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമായി നടക്കുകയാണ്. എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനം എഐ 1941 ഡല്‍ഹിയില്‍ നിന്ന് റൊമാനിയയിലേക്ക് തിരിച്ചു. എയര്‍ ഇന്ത്യയുടെ മറ്റൊരു വിമാനം വൈകീട്ട് റൊമാനിയയിലേക്ക് പുറപ്പെടാനിരിക്കുകയാണ്.

Related posts

മെസിക്ക് പരിക്ക്; ആരാധകരില്‍ ആശങ്ക അഭ്യൂഹങ്ങള്‍; വാര്‍ത്ത തള്ളി അര്‍ജന്‍റീനന്‍ മാധ്യമങ്ങള്‍:

Aswathi Kottiyoor

തൊടുത്തത്‌ തിരിഞ്ഞുകുത്തി; സെല്‍ഫ്‌ഗോ‌ളില്‍ വലഞ്ഞ് ആദിത്യനാഥ്

Aswathi Kottiyoor

വൈദ്യുതി വാഹനമേഖലയില്‍ മത്സരം മുറുകുന്നു: അദാനിയും രംഗത്ത്‌

Aswathi Kottiyoor
WordPress Image Lightbox