24.6 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല ക​ലോ​ത്സ​വം മാ​ർ​ച്ച് 23 മു​ത​ൽ കാ​സ​ർ​ഗോ​ട്ട്
Kerala

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല ക​ലോ​ത്സ​വം മാ​ർ​ച്ച് 23 മു​ത​ൽ കാ​സ​ർ​ഗോ​ട്ട്

കാ​സ​ർ​ഗോ​ഡ്: ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല യൂ​ണി​യ​ൻ ക​ലോ​ത്സ​വം മാ​ർ​ച്ച് 23 മു​ത​ൽ 27 വ​രെ കാ​സ​ർ​ഗോ​ഡ് ഗ​വ. കോ​ള​ജി​ൽ ന​ട​ക്കും. അ​ഞ്ചു ദി​വ​സ​ങ്ങ​ളി​ലാ​യി 120 ഓ​ളം ഇ​ന​ങ്ങ​ളി​ലാ​ണ് മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ക. ഇ​താ​ദ്യ​മാ​യാ​ണ് ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല ക​ലോ​ത്സ​വ​ത്തി​ന് കാ​സ​ർ​ഗോ​ഡ് ഗ​വ. കോ​ള​ജ് വേ​ദി​യാ​കു​ന്ന​ത്.

ക​ലോ​ത്സ​വ ന​ട​ത്തി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​ഘാ​ട​ക​സ​മി​തി രൂ​പീ​ക​ര​ണ യോഗം രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ൻ.​എ. നെ​ല്ലി​ക്കു​ന്ന് എം​എ​ൽ​എ​യാ​ണ് സ്വാ​ഗ​ത​സം​ഘം ചെ​യ​ർ​മാ​ൻ.

യോഗ ത്തിൽ സ​ർ​വ​ക​ലാ​ശാ​ല യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ എം.​കെ. ഹ​സ​ൻ അ​ധ്യ​ക്ഷ​ത​ വ​ഹി​ച്ചു. മു​ൻ സെ​ന​റ്റ് അം​ഗം ആ​ൽ​ബി​ൽ മാ​ത്യു​വാ​ണ് സ്വാ​ഗ​ത​സം​ഘം ക​ൺ​വീ​ന​ർ. കാ​സ​ർ​ഗോ​ഡ് ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ വി.​എം. മു​നീ​റാ​ണ് വൈ​സ് ചെ​യ​ർ​മാ​ൻ. 501 അം​ഗ സം​ഘാ​ട​കസ​മി​തി​യും 101 അം​ഗ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യും രൂ​പീ​ക​രി​ച്ചു. സി.​എ​ച്ച്. കു​ഞ്ഞ​മ്പു എം​എ​ൽ​എ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​എ. സൈ​മ, ന​ഗ​ര​സ​ഭ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ അ​ബ്ബാ​സ് ബീ​ഗം, ഇ​ൻ​സ്പെ​ക്ട​ർ പി. ​അ​ജി​ത് കു​മാ​ർ, സി​ൻ​ഡി​ക്ക​റ്റ് അം​ഗ​ങ്ങ​ളാ​യ ഡോ. ​എ. അ​ശോ​ക​ൻ, പ്ര​മോ​ദ് വെ​ള്ള​ച്ചാ​ൽ, ഡോ. ​രാ​ഖി രാ​ഘ​വ​ൻ, സ്റ്റു​ഡ​ന്‍റ്​സ് സ​ർ​വീ​സ് ഡ​യ​റ​ക്‌ട​ർ ഡോ. ​ന​ഫീ​സ ബേ​ബി, പ്രി​ൻ​സി​പ്പ​ൽ ഡോ. ​ഹ​രി കു​റു​പ്പ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വി​ദ്യാ​ർ​ഥി യൂ​ണി​യ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​വി. ശി​ല്പ സ്വാ​ഗ​ത​വും കാ​സ​ർ​ഗോ​ഡ് ജി​ല്ലാ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം ബി.​കെ. ഷൈ​ജി​ന ന​ന്ദി​യും പ​റ​ഞ്ഞു.

Related posts

നോട്ടീസും മുന്നറിയിപ്പും ഇനിയില്ല; അമിതവേഗത്തിന് പിടിച്ചാല്‍ കരിമ്പട്ടികയില്‍

Aswathi Kottiyoor

കണ്ണൂർ മൈസൂരു ഇനി ദേശീയപാത ; കേരളത്തിലെ 11 റോഡുകൾ ഭാരത്‌മാലാ പദ്ധതിയിൽ.

Aswathi Kottiyoor

ഒരു വർഷം, 4 കോടി വരുമാനം; കേരളം ഏറ്റെടുത്ത്‌ പൊതുമരാമത്ത്‌ റസ്‌റ്റ്‌ ഹൗസുകൾ

Aswathi Kottiyoor
WordPress Image Lightbox