24.3 C
Iritty, IN
October 6, 2024
  • Home
  • Kerala
  • കുതിരവട്ടം പപ്പു ഓര്‍മയായിട്ട് 22 വര്‍ഷം
Kerala

കുതിരവട്ടം പപ്പു ഓര്‍മയായിട്ട് 22 വര്‍ഷം

സ്വാഭാവികമായ അഭിനയശൈലിയിലൂടെ മലയാളികളെ ചിരിപ്പിച്ച പപ്പു ചിലപ്പോഴൊക്കെ പ്രേക്ഷകരെ കരയിക്കുകയും ചെയ്ത കുതിരവട്ടം പപ്പു ഓര്‍മയായിട്ട് 22 വര്‍ഷം. തിയേറ്ററുകളില്‍ ചിരിയുടെ മാലപ്പടക്കത്തിന് തിരികൊളുത്തിയ ഈ രംഗം ഇന്നും നമ്മെ ചിരിപ്പിക്കുന്നു. നാടകത്തിലൂടെയാണ് പദ്മദളാക്ഷന്‍ എന്ന കുതിരവട്ടം പപ്പു അഭിനയരംഗത്തെത്തിയത്. മൂടുപടം എന്ന ചിത്രത്തിലൂടെ സിനിമയിലെത്തി. ഭാര്‍ഗവിനിലയത്തിലെ കുതിരവട്ടം പപ്പു എന്ന കഥാപാത്രത്തിന്റെ പേര് നല്‍കിയത് വൈക്കം മുഹമ്മദ് ബഷീറാണ്.

മണിച്ചിത്രത്താഴ്, ഏയ് ഓട്ടോ, തേന്‍മാവിന്‍ കൊമ്പത്ത് ഇപ്പോഴും ഓര്‍ത്തോത്ത് ചിരിക്കുന്ന എത്രയോ രംഗങ്ങള്‍. ചിരി മാത്രമല്ല, കണ്ണിനെ ഈറനണിയിച്ച കഥാപാത്രങ്ങളും പപ്പുവിന് അനായാസം വഴങ്ങി. ദി കിംഗ്, ആള്‍ക്കൂട്ടത്തില്‍ തനിയെ ചിത്രങ്ങളില്‍ പപ്പുവിനൊപ്പം പ്രേക്ഷകരും കരഞ്ഞു. നാല് പതിറ്റാണ്ടോളം നീണ്ട സിനിമാ ജീവിതത്തില്‍ മറക്കാനാകാത്ത എത്രയെത്ര കഥാപാത്രങ്ങള്‍… മലയാളിയെ ചിരിപ്പിച്ചും കരയിച്ചും പപ്പു ജീവന്‍ പകര്‍ന്ന കഥാപാത്രങ്ങള്‍ കാലാതീതമായി നിലനില്‍ക്കുകയാണ്. പകരം വയ്കാനില്ലാത്ത ഓര്‍മകളായി.

Related posts

വ​രു​മാ​നം വ​ര്‍​ധി​പ്പി​ക്കാ​ൻ ബ​ഹു​മു​ഖ പ​ദ്ധ​തി​യു​മാ​യി ക​ണ്ണൂ​ർ സ​ര്‍​വ​ക​ലാ​ശാ​ല

Aswathi Kottiyoor

വന്യജീവി ആക്രമണം: നഷ്ടപരിഹാരത്തിന് 15.43 കോടി അനുവദിച്ചു

Aswathi Kottiyoor

പഞ്ചായത്തുകൾ ഇനി രണ്ടുതരം; സർക്കാർ വിജ്ഞാപനമിറക്കി.

Aswathi Kottiyoor
WordPress Image Lightbox