23.8 C
Iritty, IN
October 6, 2024
  • Home
  • Kerala
  • തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ആധുനിക ഇ ഗവേണന്‍സ് സംവിധാനം ഒരുക്കും: മന്ത്രി എം വി ഗോവിന്ദന്‍
Kerala

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ആധുനിക ഇ ഗവേണന്‍സ് സംവിധാനം ഒരുക്കും: മന്ത്രി എം വി ഗോവിന്ദന്‍

കേരളത്തിലെ എല്ലാ തദ്ദേശസ്ഥാപനങ്ങള്‍ക്കും ഏകീകൃത തദ്ദേശസ്വയംഭരണ വകുപ്പിനും വേണ്ടി ആധുനിക ഇ ഗവേണന്‍സ് സംവിധാനം നടപ്പാക്കാന്‍ തീരുമാനിച്ചതായി മന്ത്രി എം വി ഗോവിന്ദന്‍ അറിയിച്ചു. തദ്ദേശ സ്ഥാപനങ്ങളില്‍ വിന്യസിച്ചിട്ടുള്ള അമ്പതോളം ആപ്ലിക്കേഷന്‍ സോഫ്‌റ്റ്‌വെയറുകളും എന്‍ ഐ സി, ഐ ടി മിഷന്‍, ഐ ഐ ഐ ടി എം കെ തുടങ്ങിയ ഏജന്‍സികളുടെ സോഫ്‌റ്റ് വെയറുകളും സംയോജിപ്പിച്ച് ഒറ്റ പ്ലാറ്‌റ്ഫോമില്‍ പ്രവര്‍ത്തിക്കുന്ന ഒരു പുതിയ സോഫ്റ്റ്‌വെയര്‍ തയ്യാറാക്കാനാണ് തദ്ദേശസ്വയംഭരണ വകുപ്പ് തീരുമാനിച്ചിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു.

ഇന്‍ഫര്‍മേഷന്‍ കേരള മിഷനാണ് ഇതിന്റെ നിര്‍വ്വഹണ ചുമതല നല്‍കിയിട്ടുള്ളത്. ഈ പ്രോജക്‌ട് നടപ്പിലാക്കുന്നതിനായി കെ ഫോണ്‍ മാനേജിംഗ് ഡയറക്‌ടര്‍ സന്തോഷ് ബാബു (റിട്ട ഐഎഎസ്) ചീഫ് മിഷന്‍ ഡയറക്‌ട‌‌‌റായി ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ എക്സിക്യൂട്ടീവ് ഡയറക്‌ടറും മറ്റ് വിഷയ സാങ്കേതിക വിദഗ്ദ്ധരും അടങ്ങുന്ന പ്രോജക്‌ട് ഇംപ്ലിമെന്റേഷന്‍ യൂണിറ്റ് രൂപീകരിക്കും. മറ്റ് ഏജന്‍സികളുടെ സോഫ്റ്റ് വെയറുകള്‍ കൂടി ഉപയോഗപ്പെടുത്തുന്നതിനും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുമായി ഇ ഗവേണന്‍സ് മേഖലയിലെ വിവിധ ഏജന്‍സികളായി ഐ കെ എം, എന്‍ ഐ സി, ഐ ടി മിഷന്‍, ഐ ടി മേഖലയിലെ ഗവേഷക സ്ഥാപനങ്ങള്‍ തുടങ്ങിയവര്‍ ഉള്‍ക്കൊള്ളുന്ന ഇ ഗവേണന്‍സ് കണ്‍സോര്‍ഷ്യം രൂപീകരിക്കും. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി അദ്ധ്യക്ഷനും തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കണ്‍വീനറുമായ ഇ ഗവേണന്‍സ് കമ്മിറ്റിയാണ് ഈ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുകയെന്ന് മന്ത്രി വ്യക്തമാക്കി.

Related posts

ഒമിക്രോൺ; സ്കൂൾ അടയ്ക്കേണ്ട സാഹചര്യമില്ല, സ്ഥിതി നിയന്ത്രണവിധേയം: മന്ത്രി.

Aswathi Kottiyoor

വിവാഹവും ഗൃഹപ്രവേശവും കോവിഡ് 19 ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്യണം

Aswathi Kottiyoor

ജയിലുകളിൽ മതപരമായ ചടങ്ങുകൾക്ക് വിലക്ക്; സംഘടനകൾക്ക് നൽകിയ അനുമതി റദ്ദാക്കി

Aswathi Kottiyoor
WordPress Image Lightbox