24.2 C
Iritty, IN
October 6, 2024
  • Home
  • Kerala
  • കെഎസ്ആര്‍ടിസി ബസിന്റെ ടയര്‍ ഊരിതെറിച്ചു; ആർക്കും പരിക്കില്ല; തെറിച്ച ടയര്‍ വീണ് സമീപത്തെ വീടിന് നാശനഷ്ടം സംഭവിച്ചു
Kerala

കെഎസ്ആര്‍ടിസി ബസിന്റെ ടയര്‍ ഊരിതെറിച്ചു; ആർക്കും പരിക്കില്ല; തെറിച്ച ടയര്‍ വീണ് സമീപത്തെ വീടിന് നാശനഷ്ടം സംഭവിച്ചു

കാട്ടിക്കുളം: മാനന്തവാടിയില്‍ നിന്നും കര്‍ണാടക കുട്ടയിലേക്ക് സര്‍വ്വീസ് നടത്തുകയായിരുന്ന മാനന്തവാടി ഡിപ്പോയിലെ ആര്‍എന്‍കെ 109 നമ്പര്‍ ബസിന്റെ മുന്‍വശത്തെ ടയറാണ് ഓട്ടത്തിനിടെ ഊരിതെറിച്ചത്. രാവിലെ എട്ടരയോടെ കാട്ടിക്കുളത്തിന് സമീപം മജിസ്‌ട്രേറ്റ് കവലയിലായിരുന്നു സംഭവം. ബസ്സില്‍ 38 യാത്രക്കാരുണ്ടായിരുന്നെങ്കിലും ആര്‍ക്കും പരിക്കില്ല.

ഊരിതെറിച്ച ടയര്‍ സമീപത്തെ നാല് സെന്റ് കോളനിയിലെ അപ്പുവിന്റെ വീടിന്റെ മേല്‍ക്കൂരയിലാണ് പതിച്ചത്. ഇതിനെ തുടര്‍ന്ന് ഓടു പൊട്ടുകയും ഭിത്തിക്ക് ചെറിയ വിള്ളലുണ്ടാകുകയും ചെയ്തിട്ടുണ്ട്. തുടര്‍ന്ന് എ ടി ഒ പ്രിയേഷ്, ഡിപ്പോ എഞ്ചിനീയര്‍ സുജീഷ് എന്നിവര്‍ സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. അപ്പുവിന്റെ വീടിന്റെ തകരാര്‍ നന്നാക്കി നല്‍കുമെന്നും ഉറപ്പ് നല്‍കി.

തൊട്ടുമുമ്പത്തെ സ്‌റ്റോപ്പില്‍ ബസ് നിര്‍ത്തിയതിന് ശേഷം മുന്നോട്ടേക്ക് എടുത്തപ്പോഴായിരുന്നു അപകടം. വേഗതയില്ലാത്തതിനാല്‍ വലിയ അപകടം ഒഴിവാകുകയായിരുന്നു. ഊരിത്തെറിച്ച ടയര്‍ അമ്പതോളം മീറ്ററുകള്‍ മാറിയുള്ള വീടിന്റെ മേല്‍ക്കൂരയിലാണ് പതിച്ചത്. ബയറിംഗ് പൊട്ടിയതാണ് അപകട കാരണമെന്ന് കെ എസ് ആര്‍ ടി സി അധികൃതര്‍ വ്യക്തമാക്കി.

Related posts

ആ​ർ​ച്ച്ബി​ഷ​പ് മാർ ജോ​സ​ഫ് മി​റ്റ​ത്താ​നി കാ​ലംചെ​യ്തു

Aswathi Kottiyoor

സംസ്ഥാന സർക്കാരിനെ വിമർശിച്ച് ഡബ്ല്യുസിസി

Aswathi Kottiyoor

വ​ന്യ​ജീ​വി ആ​ക്ര​മ​ണം: ഹോ​ട്ട്സ്പോ​ട്ടു​ക​ളി​ൽ പ്ര​ത്യേ​ക ടീം

Aswathi Kottiyoor
WordPress Image Lightbox