24.5 C
Iritty, IN
October 5, 2024
  • Home
  • Kozhikkod
  • കോഴിക്കോട് തോക്കുമായി മാവോയിസ്റ്റുകൾ, 4 സ്ത്രീകളും; ഭക്ഷണം കഴിച്ചു, പാഴ്സലെടുത്തു
Kozhikkod

കോഴിക്കോട് തോക്കുമായി മാവോയിസ്റ്റുകൾ, 4 സ്ത്രീകളും; ഭക്ഷണം കഴിച്ചു, പാഴ്സലെടുത്തു


കോഴിക്കോട് ∙ പശുക്കടവിൽ മാവോയിസ്റ്റ് സംഘമെത്തി. തിങ്കളാഴ്ച വൈകിട്ടോടെയാണ് പാമ്പൻകോട് മലയിൽ എം.സണ്ണി, എം.സി.അശോകൻ എന്നിവരുടെ വീടുകളിൽ 6 മാവോയിസ്റ്റുകൾ എത്തിയത്. 4 സ്ത്രീകളും 2 പുരുഷൻമാരുമടങ്ങിയ സംഘം അശോകന്റെ വീട്ടിൽനിന്ന് ഭക്ഷണം കഴിച്ച ശേഷം പാഴ്സൽ വാങ്ങിയാണു പോയത്.ഒരാൾ തോക്കുമായി റോഡിൽനിന്നു, മറ്റുള്ളവർ വീടുകളിൽ കയറി സംസാരിച്ചു. മലയാളത്തിലാണ് സംസാരിച്ചതെന്ന് വീട്ടുകാർ പറഞ്ഞു. 6 പേരുടെയും പക്കൽ തോക്കുണ്ടായിരുന്നെന്നും കാർഷിക മേഖലയുമയി ബന്ധപ്പെട്ട കാര്യങ്ങളാണ് ചോദിച്ചതെന്നും വീട്ടുകാർ പറഞ്ഞു.

ആദ്യമായാണ് മാവോയിസ്റ്റ് സംഘം ഇവിടെ എത്തുന്നത്. കഴിഞ്ഞ വർഷം വട്ടിപ്പന പൊയിലോംചാൽ മേഖലയിൽ മാവോയിസ്റ്റ് സംഘം എത്തിയിരുന്നു. വിവരം അറിഞ്ഞ് നാദാപുരം ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ തണ്ടർബോൾട്ടും പൊലീസും പ്രദേശത്ത് തിരച്ചിൽ നടത്തി.

Related posts

കോഴിക്കോട് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് കാണാതായ എല്ലാ പെണ്‍കുട്ടികളെയും കണ്ടെത്തി

Aswathi Kottiyoor

വാഹനാപകടത്തിനിടയാക്കിയ കാട്ടുപന്നിയെ വെടിവെച്ചു കൊന്നു

Aswathi Kottiyoor

പീഡനക്കേസ്: സാഹിത്യകാരന്‍ സിവിക് ചന്ദ്രന്‍ സംസ്ഥാനം വിട്ടെന്ന് പോലീസ്, ഫോണ്‍ സ്വിച്ച് ഓഫ്.

Aswathi Kottiyoor
WordPress Image Lightbox