24.3 C
Iritty, IN
October 6, 2024
  • Home
  • Kerala
  • കെഎസ്‌ആർടിസിയിൽ ഇനി ഡിപ്പോ കോഡില്ല; വരുന്നു ജില്ല തിരിച്ചുള്ള നമ്പർ
Kerala

കെഎസ്‌ആർടിസിയിൽ ഇനി ഡിപ്പോ കോഡില്ല; വരുന്നു ജില്ല തിരിച്ചുള്ള നമ്പർ

കെഎസ്ആർടിസി ബസുകളുടെ നമ്പർ സിസ്റ്റത്തിൽ മാറ്റം വരുന്നു. ഡിപ്പോ കോഡിന്‌ പകരം ജില്ലാ അടിസ്ഥാനത്തിൽ സീരിയൽ നമ്പർ നൽകും. ഇതിനായി നിലവിലുള്ള ബോണറ്റ് നമ്പർ ഒഴിവാക്കാതെ ബസിന്റെ ഇടത് ഭാ​ഗത്തായി ഓരോ ജില്ലയ്ക്കും ഇം​ഗ്ലീഷ് അക്ഷരങ്ങൾ കൂട്ടിച്ചേർത്ത് നമ്പർ അനുവദിച്ചു. തിരുവനന്തപുരം- –-ടിവി , കൊല്ലം-–- കെഎൽ , പത്തനംതിട്ട–-പിടി- , ആലപ്പുഴ –-എഎൽ, കോട്ടയം- –- കെടി, ഇടുക്കി–- ഐഡി, എറണാകുളം–-ഇകെ , തൃശൂർ–-ടിആർ- , പാലക്കാട്–– പിഎൽ , മലപ്പുറം- –-എംഎൽ, കോഴിക്കോട്-–- കെകെ, വയനാട്–- ഡബ്ല്യുഎൻ, കണ്ണൂർ-–- കെഎൻ, കാസർ​കോട്‌–- കെജി – എന്നീ ഇം​ഗ്ലീഷ് അക്ഷരങ്ങൾക്കൊപ്പം ബസുകളുടെ കാലപ്പഴക്കത്തിന് അനുസരിച്ച് ഒന്ന്‌മുതലുള്ള നമ്പരുകളും നൽകും. ഡിപ്പോ കോഡ് രേഖപ്പെടുത്തില്ല. ജൻറം ബസുകളിൽ ജെഎൻ സീരിയലിൽ ഉള്ള ബോണറ്റ് നമ്പരുകൾ വലത് വശത്തും, സിറ്റി സർക്കുലർ (സിസി, സിറ്റി ഷട്ടിൽ (സിഎസ്‌) എന്നീ അക്ഷരങ്ങൾ ഇടത് വശത്തും പതിക്കുകയും ചെയ്യും.

Related posts

ചരിത്രത്തിൽ ഇടംപിടിച്ച്‌ കൊച്ചി സമ്മേളനം

Aswathi Kottiyoor

കേരള ബദൽ ലോകത്തിന്‌ പാഠം , രാജ്യത്താകെയുള്ള പോരാട്ടത്തിനിത്‌ ‌ഊർജം പകരും ; സീതാറാം യെച്ചൂരി.

Aswathi Kottiyoor

വരുന്നു, 4 സോളാർ ബോട്ടുകൂടി ; ആദ്യ ബോട്ട്‌ നവംബർ ആദ്യം സർവീസിന്‌

Aswathi Kottiyoor
WordPress Image Lightbox