Uncategorized

‘32,49,756 ഭക്തർ മണ്ഡലകാലത്ത് എത്തി, ക്ഷേത്രത്തിലെ വസ്ത്ര ധാരണം സംബന്ധിച്ച് ആരോഗ്യകരമായ ചർച്ച നടക്കട്ടെ’: ദേവസ്വം ബോർഡ് പ്രസിഡന്റ്

മണ്ഡലകാലം നന്നായി പൂർത്തിയാക്കാൻ കഴിഞ്ഞത് എല്ലാവരുടെയും പിന്തുണ ലഭിച്ചതിനാലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി എസ് പ്രശാന്ത്. 32,49,756 ഭക്തർ മണ്ഡലകാലത്ത് എത്തി. ഇത് കഴിഞ്ഞ വർഷം 28, 42, 447 ആയിരുന്നു. കഴിഞ്ഞ വർഷത്തെക്കാൾ 4,07,309 ഭക്തർ കൂടുതൽ ഇക്കൊല്ലം എത്തി. 297,06,67,679 കോടി ആകെ വരുമാനം. കഴിഞ്ഞ വർഷം 214,82,87,898 കോടി ആയിരുന്നു ആകെ വരുമാനം. 82, 23, 79 781 കോടിയുടെ അധിക വരുമാനം ഉണ്ടായി. 101, 95, 71 4 10 കോടി രൂപ അരവണ വിതരണത്തിലൂടെ ലഭിച്ചു. 124, 02,30, 950 കോടി രൂപയാണ് കഴിഞ്ഞ വർഷം ലഭിച്ചത്. 22,06, 59 540 കോടി രൂപ അധികമായി ലഭിച്ചു. 80, 25,74,567 – ഇത്തവണ കാണിക്കയായി ലഭിച്ചു. കഴിഞ്ഞ തവണ കാണിക്ക 66, 97 , 28562 രൂപയായിരുന്നു.13 കോടിയുടെ അധിക വരുമാനം കാണിക്കയിൽ ലഭിച്ചു.

കാലാനുസൃതമായ മാറ്റം എല്ലാ മേഖലയിലും ലഭിക്കണം. ക്ഷേത്രത്തിലെ വസ്ത്ര ധാരണം സംബന്ധിച്ച് ആരോഗ്യകരമായ ചർച്ച നടക്കട്ടെ. എല്ലാവരുമായി ചർച്ച നടത്തണമെന്നും പി എസ് പ്രശാന്ത് അറിയിച്ചു.പല ക്ഷേത്രങ്ങളിൽ പല ആചാരണങ്ങളാണ്. അവയനുസരിച്ചാണ് അവർ മുന്നോട്ടുപോകുന്നത്. ഇക്കാര്യത്തിൽ എല്ലാ ദേവസ്വങ്ങളുമായി ചേർന്ന് ഒരു അഭിപ്രായ സ്വരൂപീകരണം തേടാമെന്നും തങ്ങളോട് ചോദിച്ചാൽ തീർച്ചയായും അഭിപ്രായം പറയുമെന്നും പി എസ് പ്രശാന്ത് പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button