24.5 C
Iritty, IN
October 5, 2024
  • Home
  • Iritty
  • പുനർ നിർമ്മിച്ച പ്രളയത്തിൽ തകർന്ന പാറക്കാമല പാലം ഗതാഗതത്തിന് തുറന്നുകൊടുത്തു
Iritty

പുനർ നിർമ്മിച്ച പ്രളയത്തിൽ തകർന്ന പാറക്കാമല പാലം ഗതാഗതത്തിന് തുറന്നുകൊടുത്തു

ഇരിട്ടി: 2018 ലെ പ്രളയത്തിലും ഉരുൾ പൊട്ടലിലും തകർന്ന അയ്യങ്കുന്ന്‌ പഞ്ചായത്തിലെ പറക്കാമല പാലം പുനർ നിർമ്മാണത്തിന് ശേഷം ഗതാഗതത്തിന് തുറന്നുകൊടുത്തു. ചൊവ്വാഴ്ച നടന്ന ലളിതമായ ചടങ്ങിൽ എം എൽ എ സണ്ണിജോസഫാണ്‌ പാലം നാടിനു സമർപ്പിച്ചത്.
പൊതുമരാമത്ത് വകുപ്പ് ഒരു കോടി രൂപ ചെലവിലാണ് പാലം പുനർ നിർമ്മിച്ചത്. ചടങ്ങിൽ അയ്യങ്കുന്ന്‌ പഞ്ചായത്ത് പ്രസിഡന്റ് കുര്യാച്ചൻ പൈമ്പള്ളിക്കുന്നേൽ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാരായ മിനി വിശ്വനാഥൻ, സിന്ധു ബെന്നി, മെമ്പർമാരായ സെലീന ബിനോയ്, എൽസമ്മ ചേന്നംകുളം, മുൻ പഞ്ചായത്ത് പ്രസിഡന്റ് ഷീജ സെബാസ്ററ്യൻ, ജോസ് കുഞ്ഞ് തടത്തിൽ, അഡ്വ. ജെയിംസ് ടി. മാത്യു തുടങ്ങിയവരും പങ്കെടുത്തു.

Related posts

ഇരിട്ടി താലൂക്കിൽ അപകട സാധ്യാതാ മേഖല 22 ഇടങ്ങളിൽ – ക്യാമ്പ് തുറന്ന് ദേശീയ ദുരന്ത പ്രതികരണ രക്ഷാസേന

Aswathi Kottiyoor

കീഴൂർ മഹാദേവക്ഷേത്രത്തിൽ മഹാശിവരാത്രി ആഘോഷം വ്യാഴാഴ്ച

Aswathi Kottiyoor

സംസ്ഥാന അതിർത്തിയായ കൂട്ടുപുഴയിൽ പോലീസ് എയ്ഡ് പോസ്റ്റ് തുറന്നു.

Aswathi Kottiyoor
WordPress Image Lightbox