24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • വ​നി​താ ക​മ്മീ​ഷ​ൻ അ​ദാ​ല​ത്ത്: 30 പ​രാ​തി​ക​ൾ തീ​ർ​പ്പാ​ക്കി
Kerala

വ​നി​താ ക​മ്മീ​ഷ​ൻ അ​ദാ​ല​ത്ത്: 30 പ​രാ​തി​ക​ൾ തീ​ർ​പ്പാ​ക്കി

ക​ണ്ണൂ​ർ: ക​ള​ക്ട​റേ​റ്റ് കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ന്ന വ​നി​താ ക​മ്മീ​ഷ​ൻ അ​ദാ​ല​ത്തി​ൽ 30 പ​രാ​തി​ക​ൾ തീ​ർ​പ്പാ​ക്കി. ആ​കെ 101 പ​രാ​തി​ക​ളാ​ണ് ല​ഭി​ച്ച​ത്. പ​രാ​തി​ക്കാ​ർ, എ​തി​ർക​ക്ഷി​ക​ൾ എ​ന്നി​വ​ർ എ​ത്തി​ച്ചേ​രാ​ത്ത​തി​നാ​ൽ 68 പ​രാ​തി​ക​ൾ അ​ടു​ത്ത സി​റ്റിം​ഗി​നാ​യി മാ​റ്റി​വ​ച്ചു.

മൂ​ന്ന് പ​രാ​തി​ക​ളി​ൽ ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട് തേ​ടി. സ്ഥാ​പ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ളാ​ണ് കൂ​ടു​ത​ലാ​യും ല​ഭി​ച്ച​ത്. വാ​യ്പ തി​രി​ച്ച​ട​വ് സം​ബ​ന്ധ​മാ​യ പ്ര​ശ്ന​ങ്ങ​ൾ, സ്വ​ത്ത് ത​ർ​ക്ക​ങ്ങ​ൾ, കു​ടും​ബ കോ​ട​തി​യി​ലെ​ത്തി​യ കേ​സു​ക​ൾ, താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​രി​യെ അ​കാ​ര​ണ​മാ​യി പി​രി​ച്ചു വി​ട്ട​തു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി തു​ട​ങ്ങി​യ​വ​യാ​ണ് അ​ദാ​ല​ത്തി​ൽ പ​രി​ഗ​ണി​ച്ച​ത്.

മ​റ്റ് ജി​ല്ല​ക​ളെ അ​പേ​ക്ഷി​ച്ച് അ​ദാ​ല​ത്തി​ൽ വി​വാ​ഹ​മോ​ച​ന കേ​സു​ക​ൾ കു​റ​വാ​ണെ​ന്ന് അ​ദാ​ല​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ വ​നി​താ ക​മ്മീ​ഷ​ൻ അം​ഗം ഇ.​എം. രാ​ധ രാ​ധ പ​റ​ഞ്ഞു. ​അ​ടു​ത്ത അ​ദാ​ല​ത്ത് മാ​ർ​ച്ച് ര​ണ്ടി​ന് ക​ള​ക്ട​റേ​റ്റ് കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ക്കും.

Related posts

ഭക്ഷ്യ സുരക്ഷാ പരിശോധനയ്‌ക്ക് സംസ്ഥാന തലത്തിൽ പ്രത്യേക ടാസ്‌‌ക് ഫോഴ്‌സ്: മന്ത്രി വീണാ ജോർജ്

Aswathi Kottiyoor

കേരള കോണ്‍ഗ്രസ് എം കൊട്ടിയൂര്‍ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ നീണ്ടുനോക്കി ടൗണില്‍ ധര്‍ണ്ണ

Aswathi Kottiyoor

ശബരിമല നട നാളെ അടക്കും; നടവരവ് 147 കോടി രൂപ

Aswathi Kottiyoor
WordPress Image Lightbox