Uncategorized

കടയുടെ പൂട്ട് തകർത്ത് അകത്ത് കയറി; സിഗരറ്റ് പാക്കറ്റുകളും പണവുമെടുത്ത് മടങ്ങി,ചാവക്കാട് പച്ചക്കറി കടയിൽ മോഷണം

തൃശൂര്‍: തൃശൂർ ചാവക്കാട് കട കുത്തിത്തുറന്ന് മോഷണം. കടയിലുണ്ടായിരുന്ന പതിനായിരം രൂപയും സിഗരറ്റ് പാക്കറ്റുകളും മോഷണം പോയി.എടക്കഴിയൂർ അതിർത്തിയിലാണ് സംഭവം. എടക്കഴിയൂർ അതിർത്തി കല്ലുവളപ്പിൽ പള്ളിക്ക് സമീപമുള്ള കെ.വി.എം സ്റ്റോർ ആന്‍ഡ് വെജിറ്റബിൾസ് എന്ന കടയിലാണ് മോഷണം നടന്നത്.

ഇന്ന് രാവിലെ കട തുറക്കാൻ കട ഉടമ എത്തിയപ്പോഴാണ് മോഷണം നടന്നതായി മനസിലായത്. കടയുടെ ഷട്ടറിന്‍റെ പൂട്ട് തകർത്ത് നിലയിലാണ്. എടക്കഴിയൂർ നാരായണൻ വൈദ്യൻ റോഡിലെ നാല് കടകൾ കുത്തി തുറന്നെങ്കിലും മോഷണം സംഭവിച്ചിട്ടില്ല. ചാവക്കാട് പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button