26.8 C
Iritty, IN
July 5, 2024
  • Home
  • Kerala
  • തളിപ്പറമ്പ്‌ എക്‌സൈസ് സര്‍ക്കിളിൽ പ്രതികൾക്ക്‌ പ്രത്യേക സെൽ
Kerala

തളിപ്പറമ്പ്‌ എക്‌സൈസ് സര്‍ക്കിളിൽ പ്രതികൾക്ക്‌ പ്രത്യേക സെൽ

എക്‌സൈസ് സർക്കിൾ ഓഫീസിൽ പ്രതികൾക്ക്‌ പ്രത്യേക സെല്ല് ഒരുക്കും. താലൂക്ക് മിനി സിവിൽ സ്റ്റേഷനിലെ മൂന്നാംനിലയിൽ പ്രവർത്തിക്കുന്ന എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ഓഫീസിലാണ് പ്രത്യേക സെല്ല് ഒരുക്കുന്നത്. തളിപ്പറമ്പ്, ശ്രീകണ്ഠപുരം, പയ്യന്നൂർ, ആലക്കോട് എന്നിവിടങ്ങളിലെ നാല് എക്‌സൈസ് റേഞ്ചുകൾ ഉൾപ്പെടുന്നതാണ് തളിപ്പറമ്പ് സർക്കിൾ ഓഫീസ്. ഓഫീസ് പ്രവർത്തനവും പ്രതികളെ പാർപ്പിക്കാനും തൊണ്ടിമുതലും ഫയലുകളും സൂക്ഷിക്കാനും ഏറെ പ്രയാസമാണ് അനുഭവിക്കുന്നത്. കേസുകൾ വർധിച്ചതോടെയാണ് അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നത്‌. സൗകര്യമില്ലാത്തതിനാൽ പ്രതികളെ അതത് റേഞ്ച്‌ ഓഫീസുകളിലാണ് പാർപ്പിച്ചിരുന്നത്‌. പ്രത്യേക സെല്ലും പ്രാഥമിക കൃത്യം നിർവഹിക്കാനുള്ള സൗകര്യവും ഉടൻ പൂർത്തിയാക്കും.

Related posts

കെഎസ്ആർടിസി – സിറ്റി സർവ്വീസുകൾ ലാഭത്തിലേക്ക്; കൂടുതൽ ഇലക്ട്രിക് ബസുകൾ നിരത്തിലിറക്കും

Aswathi Kottiyoor

കുറ്റകൃത്യങ്ങളിൽപ്പെടുന്നവരെ സാമൂഹ്യപ്രതിബദ്ധതയുള്ളരാക്കി മാറ്റാൻ നിയമ വ്യവസ്ഥയ്ക്കു കഴിയണം: മന്ത്രി ഡോ. ആർ. ബിന്ദു

Aswathi Kottiyoor

മത്സ്യബന്ധനത്തിനായി കൂടുതൽ മണ്ണെണ്ണ ലഭ്യമാക്കാൻ കേരളം കേന്ദ്രത്തോട് ആവശ്യപ്പെടും

Aswathi Kottiyoor
WordPress Image Lightbox