23.6 C
Iritty, IN
July 8, 2024
  • Home
  • Kerala
  • നിയമലംഘനം അതിവേഗം പൂട്ടും; 500 എഐ ക്യാമറ ഉടൻ
Kerala

നിയമലംഘനം അതിവേഗം പൂട്ടും; 500 എഐ ക്യാമറ ഉടൻ

റോഡിലെ നിയമലംഘനം പിടികൂടാൻ നിർമിതബുദ്ധി ഉപയോഗിക്കുന്ന 500 ക്യാമറ (എഐ ക്യാമറ) ഉടൻ സജ്ജമാകും. സേഫ്‌ കേരള പദ്ധതിയുടെ ഭാഗമായി 720 എഐ ക്യാമറ സ്ഥാപിക്കാൻ കെൽട്രോണുമായി ധാരണയായിരുന്നു. ഇതിൽ 250 ക്യാമറ ഇതിനകം സ്ഥാപിച്ചു. 250 ക്യാമറകൂടി വിവിധ ജില്ലകളിൽ സജ്ജമാക്കാനുള്ള പ്രവർത്തനം അന്തിമ ഘട്ടത്തിലാണെന്ന്‌ മോട്ടോർ വാഹനവകുപ്പ്‌ അധികൃതർ പറഞ്ഞു.

ഓരോ ജില്ലയിലും നേരത്തേ നിശ്‌ചയിച്ച കേന്ദ്രങ്ങളിലാണ്‌ ക്യാമറ സ്ഥാപിക്കുക. കൂടുതൽ വ്യക്തവും കൃത്യവുമായ ദൃശ്യം എഐ ക്യാമറയിൽ പതിയും. ഹെൽമെറ്റില്ലാതെ വണ്ടി ഓടിച്ചാൽ ആൾ മാത്രമല്ല, നമ്പർപ്ലേറ്റും പതിയും. ഹെൽമെറ്റിന് പകരം മറ്റെന്തെങ്കിലും വച്ചാലും നിർമിതബുദ്ധി പിടിക്കും. നിയമലംഘനം നടത്തുന്ന ആർസി ഉടമയുടെ വിലാസവും വിവരങ്ങളും ജില്ലകളിലെ കൺട്രോൾ റൂമിലെത്തും. ഇവിടെനിന്ന്‌ പിഴ അടയ്‌ക്കാനുള്ള അറിയിപ്പ്‌ വാഹന ഉടമയ്‌ക്ക്‌ ലഭിക്കും. ക്യാമറകളെ വാഹൻ സോഫ്‌ട്‌വെയറുമായി ബന്ധിപ്പിക്കുന്ന പ്രവർത്തനം പൂർത്തിയാകാനുണ്ട്‌.

അമിതവേഗം ഉൾപ്പെടെയുള്ള നിയമലംഘനം പലവട്ടം ആവർത്തിച്ചാൽ വാഹന ഉടമയെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തും. ഫിറ്റ്‌നസ്‌ സർട്ടിഫിക്കറ്റ്‌, ലൈസൻസ്‌ പുതുക്കൽ തുടങ്ങിയ ആവശ്യങ്ങൾക്ക്‌ മതിയായ പിഴ അടച്ച്‌ കരിമ്പട്ടികയിൽനിന്ന്‌ പേര്‌ നീക്കേണ്ടി വരും.

Related posts

കോ​വി​ഡി​നെ അ​തി​ജീ​വി​ക്കാ​നാ​കു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി

Aswathi Kottiyoor

ഈ മാസത്തെ റേഷന്‍ വിതരണം മെയ്‌ അഞ്ചുവരെ നീട്ടി

Aswathi Kottiyoor

ഇ​രി​ട്ടി അ​ഗ്നിര​ക്ഷാനി​ല​യ​ത്തി​ന് മ​ൾ​ട്ടി യൂ​ട്ടി​ലി​റ്റി വാ​ഹ​നം

Aswathi Kottiyoor
WordPress Image Lightbox