Uncategorized

വയനാട് കാണാൻ പുറപ്പെട്ടവർ കുടുങ്ങി: ചുരം കയറാൻ മണിക്കൂറുകൾ; യാത്രക്കാർ മുൻകരുതലെടുക്കണമെന്ന് പൊലീസ്

താമരശ്ശേരി (കോഴിക്കോട്) പുതുവത്സരാഘോഷത്തിന് വിനോദസഞ്ചാരികളുടെ തിരക്കേറിയതോടെ വാഹന ബാഹുല്യത്തിൽ വീർപ്പുമുട്ടി താമരശ്ശേരി ചുരം. മണിക്കൂറുകൾ നീണ്ട കുരുക്കിലേക്കാണു പലപ്പോഴും ചുരം യാത്ര വഴിമുട്ടുന്നത്. ഇത്തവണ ക്രിസ്മസ് അവധി കഴിഞ്ഞ് സ്‌കൂൾ തുറക്കുന്നതു ജനുവരി രണ്ടാം വാരത്തിലായതിനാൽ പുതുവത്സരത്തോട് അനുബന്ധിച്ചും വാരാന്ത്യത്തിലും ചുരം കയറി വയനാട് കാണാനെത്തുന്നവരുടെ എണ്ണം വൻതോതിൽ വർധിച്ചതാണു ചുരത്തിലെ ഗതാഗതത്തെ കൂടുതൽ കുരുക്കിയത്. വരും ദിനങ്ങളിലും ചുരത്തിൽ കുരുക്കേറുമെന്ന സ്ഥിതിയാണു നിലവിലുളളത്. ഞായറാഴ്ച വയനാട്ടിൽനിന്ന് ചുരം ഇറങ്ങാൻ എത്തിയ വാഹനങ്ങളുടെ നിര പഴയ വൈത്തിരി വരെ എത്തിയിരുന്നു.

ചരക്കുവാഹനങ്ങൾക്കു ചുരത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയെങ്കിലും ചുരത്തിലെ ഗതാഗതനിയന്ത്രണങ്ങൾഇടയാക്കുന്നത്. അടിവാരം മുതൽ ലക്കിടി വരെയുള്ള 10 കിലോമീറ്റർ ചുരം കയറിയെത്താൻ മണിക്കൂറുകളാണ് എടുക്കുന്നത്.

അവധിക്കാലത്തെ തിരക്കു പരിഗണിച്ച് ചുരത്തിലെ ഗതാഗത നിയന്ത്രണത്തിനു കൂടുതൽ പൊലീസിനെ നിയോഗിച്ചതായി കോഴിക്കോട് റൂറൽ എസ്‌പി കെ.ബൈജു മനോരമ ഓൺലൈനോടു പറഞ്ഞു. മൾട്ടി ആക്സിൽ വാഹനങ്ങൾ രാവിലെ ചുരത്തിലൂടെ കടത്തിവിടുന്നില്ല. എല്ലാ വളവുകളിലും ആവശ്യത്തിന് പൊലീസ് സേനാംഗങ്ങളെ നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. യാത്രക്കാർ കൃത്യമായ ഗതാഗത നിയമങ്ങൾ
പാലിക്കണം. വയനാട്ടിൽനിന്ന് ആശുപത്രി, വിമാനത്താവളം, കോഴിക്കോട്

റെയിൽവേ സ്റ്റേഷൻ തുടങ്ങിയ ഇടങ്ങളിലേക്കു പോകുന്നവർ യാത്രാദൈർഘ്യം പരിഗണിച്ച് നേരത്തെ ഇറങ്ങണമെന്നും വെള്ളവും ഭക്ഷണവും കൈയിൽ കരുതണമെന്നും ചുരം സംരക്ഷണസമിതിയും പൊലീസും നിർദേശിച്ചു.

ചുരത്തിലെ കുരുക്കു പരിഹരിക്കാൻ ആവശ്യമായ നിയമനടപടികൾ സ്വീകരിക്കണം എന്നാവശ്യപ്പെട്ടു ചുരം ഗ്രീൻ ബ്രിഗേഡ് പ്രവർത്തകർ കഴിഞ്ഞ ആഴ്ച കോഴിക്കോട് ജില്ലാ കലക്ടർക്കു നിവേദനം നൽകിയിരുന്നു. ട്രാഫിക് നിയന്ത്രണങ്ങൾ ലംഘിക്കുന്ന വാഹനങ്ങൾക്കു കനത്ത പിഴ ചുമത്തി കർശന നിയന്ത്രണം വേണമെന്ന ആവശ്യവും ചുരം സംരക്ഷണ സമിതി പ്രവർത്തകരും നാട്ടുകാരും ഉയർത്തുന്നു.

ബദൽപാതകളില്ലാത്തതിനാൽ ഗതാഗതം തടസ്സപ്പെട്ടാൽ യാത്രക്കാർ ചുരംറോഡിൽ തന്നെ മണിക്കൂറുകളോളം കുടുങ്ങിക്കിടക്കേണ്ടിവരുന്ന സ്‌ഥിതിയാണു നിലവിലുള്ളത്. വാഹനം പാതിവഴിയിൽ തിരിക്കാനോ യു-ടേൺ എടുക്കാനോ സാധ്യമല്ലാത്ത സാഹചര്യത്തിൽ അത്യാവശ്യ യാത്രക്കാർ കുറച്ചു സമയം മുൻകൂട്ടി ഇറങ്ങുകയും വെള്ളവും ലഘുഭക്ഷണവും കരുതുകയും ചെയ്യണമെന്നും പൊലീസ് മുന്നറിയിപ്പ് നൽകി.ചുരം കയറി വയനാട്ടിലെത്തിയാൽഅവിടെയും കുരുക്കെന്ന സ്‌ഥിതിയുംനിലവിലുണ്ട്. കൽപറ്റ, ബത്തേരി,മീനങ്ങാടി, വൈത്തിരി, തളിപ്പുഴ,ലക്കിടി ടൗണുകൾ പിന്നിട്ടദിവസങ്ങളിൽ ഗതാഗതക്കുരുക്കിൽ
അമർന്നു. തിങ്കളാഴ്‌ച രാവിലെയും
സ്‌ഥിതി വ്യത്യസ്തമല്ല. രാവിലെ
മുതൽ രാത്രി ഏഴു മണി വരെയാണ്
ശനി, ഞായർ ദിനങ്ങളിൽ
ഗതാഗതക്കുരുക്കുണ്ടായത്.
കൽപറ്റയിലും ബത്തേരിയിലും പല
ഹോട്ടലുകളിലും പ്രത്യേകം പാർക്കിങ്
സ്ഥലങ്ങൾ ഇല്ലാത്തതിനാൽ റോഡ്
അരികിലും മറ്റും വിനോദസഞ്ചാരികൾ
വാഹനങ്ങൾ നിർത്തിയിടുന്നതാണ്
ഗതാഗതക്കുരുക്ക് രൂക്ഷമാക്കുന്നത്.
മലപ്പുറം, കോഴിക്കോട്, കണ്ണൂർ
ജില്ലകളിൽനിന്നും മറുവശത്ത്
മൈസൂരു, ഗുണ്ടൽപേട്ട്
എന്നിവിടങ്ങളിൽനിന്നുമാണ്
വയനാടൻ കുളിർ തേടി സഞ്ചാരികൾ
അധികവും എത്തുന്നത്.
ഗതാഗതക്കുരുക്ക് രൂക്ഷമാകുമ്പോൾ
വയനാട്ടിലെ പ്രധാന ടൗണുകളിൽ
ഒരു കിലോമീറ്റർ പിന്നിടാൻ ശരാശരിസജീവമായി എൻഊര്,

പൂപ്പൊലിക്കും അരങ്ങൊരുങ്ങി

ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ എൻഊരിൽ സഞ്ചാരികളുടെ പ്രവാഹം ഏറെയാണ്. പിന്നിട്ട ദിവസങ്ങളിൽ പ്രതിദിനം ശരാശരി നാലായിരത്തോളം പേരാണ് ഇവിടെയെത്തിയത്. സംസ്‌ഥാനത്തെ തന്നെ പ്രധാന പുഷ്പോത്സവങ്ങളിൽ ഒന്നായ അമ്പലവയൽ പൂപ്പൊലിക്ക് പുതുവത്സര ദിനത്തിൽ തുടക്കമാകുന്നതോടെ സഞ്ചാരികളുടെ ഒഴുക്ക് പരിധിവിട്ട് ഉയരുമെന്ന സാഹചര്യമുണ്ട്. സഞ്ചാരികൾക്കൊപ്പം പ്രദേശവാസികൾ കൂടി പുഷ്പോത്സവം കാണാനായി എത്തുന്നതോടെ തിരക്കു നിയന്ത്രണം എങ്ങനെ കാര്യക്ഷമമായി നടപ്പാക്കും എന്നതിൽ തലപുകയ്ക്കുകയാണ് ജില്ലാ പൊലീസ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button