24.2 C
Iritty, IN
October 5, 2024
  • Home
  • Kerala
  • വയനാട്ടില്‍ ഒരുങ്ങുന്നത് 15 ഇ-ചാര്‍ജിംഗ് സ്റ്റേഷനുകള്‍
Kerala

വയനാട്ടില്‍ ഒരുങ്ങുന്നത് 15 ഇ-ചാര്‍ജിംഗ് സ്റ്റേഷനുകള്‍

വൈദ്യുതി വാഹനങ്ങള്‍ നിരത്തുകള്‍ കീഴടക്കുന്ന കാലമാണിത്. എന്നാല്‍ ഇത്തരം വാഹനങ്ങള്‍ക്കായി സംസ്ഥാനത്തുടനീളം ചാര്‍ജ്ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്ന കാര്യത്തില്‍ ഇപ്പോഴും ആശാവഹമല്ല കാര്യങ്ങള്‍. വരുംനാളുകളില്‍ റോഡുകളില്‍ കൂടുതല്‍ വൈദ്യുതി വാഹനങ്ങള്‍ എത്തുമെന്ന് കണ്ട് തന്നെ കെ.എസ്.ഇ.ബി പ്രോത്സാഹനവുമായി രംഗത്തെത്തുകയാണ് വയനാട്ടില്‍. മതിയായ ചാര്‍ജിംഗ് സ്റ്റേഷനുകളില്ലെന്ന ഉടമകളുടെ പരാതികള്‍ കണക്കിലെടുത്ത് 15 ചാര്‍ജ്ജിംഗ് പോയിന്റുകളാണ് ജില്ലയില്‍ കെ.എസ്.ഇ.ബി സ്ഥാപിക്കാനൊരുങ്ങുന്നത്. ഇലക്ട്രിക്ക് പോസ്റ്റുകളില്‍ സ്ഥാപിക്കുന്ന പ്ലഗ് പോയിന്റുകളില്‍ നിന്നും ചാര്‍ജ് ചെയ്യുന്ന സംവിധാനമായ പോള്‍ മൗണ്ടഡ് ചാര്‍ജിംഗ് പോയിന്റുകളാണ് ആദ്യഘട്ടത്തില്‍ സ്ഥാപിക്കുക.

സുല്‍ത്താന്‍ ബത്തേരി, കല്‍പ്പറ്റ, മാനന്തവാടി നിയോജക മണ്ഡലങ്ങളിലായി അഞ്ച് വീതം സ്ഥലങ്ങളില്‍ ചാര്‍ജ്ജ് ചെയ്യാനുളള കേന്ദ്രങ്ങള്‍ ഉണ്ടാകും. മാനന്തവാടിയില്‍ മാനന്തവാടി ടൗണ്‍, പനമരം, തലപ്പുഴ, നാലാം മൈല്‍, വെള്ളമുണ്ട എന്നിവിടങ്ങളില്‍ ചാര്‍ജ്ജ് ചെയ്യാം. ബത്തേരിയില്‍ ബത്തേരി ടൗണ്‍, പുല്‍പ്പള്ളി, മീനങ്ങാടി, കേണിച്ചിറ, അമ്പലവയല്‍ എന്നിവിടങ്ങളിലും കല്‍പറ്റയില്‍ കല്‍പറ്റ ടൗണ്‍, എസ്.കെ.എം. ജെ സ്‌കൂള്‍, മേപ്പാടി, മുട്ടില്‍, കമ്പളക്കാട് എന്നിവിടങ്ങളിലും ചാര്‍ജിംഗ് പോയിന്റുകള്‍ ഉണ്ടാകും. കേന്ദ്രങ്ങളില്‍ പണം അടച്ച് ചാര്‍ജ് ചെയ്യുന്ന സംവിധാനത്തോടൊപ്പം ഓണ്‍ലൈനായും പണം അടക്കാനാകും.

ചാര്‍ജിംഗ് പോയിന്റുകള്‍ക്ക് പുറമേ ചാര്‍ജിംഗ് സ്റ്റേഷനുകളും തുടങ്ങാനുള്ള ഒരുക്കത്തിലാണ് കെ.എസ്.ഇ.ബി. നിലവില്‍ വൈത്തിരിയില്‍ സ്റ്റേഷന്‍ നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ട്. 2 മാസത്തിനുള്ളില്‍ കമ്മീഷന്‍ ചെയ്യും.പടിഞ്ഞാറത്തറ ബാണാസുര ഡാം പരിസരത്തും സ്റ്റേഷന്‍ സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. അടുത്ത ഘട്ടത്തില്‍ കൂടാതെ ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സര്‍ക്കാര്‍ ഓഫീസുകളിലും പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുമെന്നും അധികൃതര്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാറിന്റെ നൂറ് ദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തിയാണ് വൈദ്യുതി വാഹന ഉടമകള്‍ക്ക് ആശ്വാസം പകരുന്ന പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നത്.

Related posts

ലോക പരിസ്ഥിതി ദിനം: ‘തണൽ വഴി’ ഹരിത പ്രവർത്തനത്തിന് തുടക്കമിടും

Aswathi Kottiyoor

വാ​രാ​ന്ത്യ ലോ​ക്ഡൗ​ൺ: പാ​ൽ വി​ല്പ​ന കു​റ​ഞ്ഞു: മി​ൽ​മ ദി​വ​സം 40,000 ലി​റ്റ​ർ പാ​ൽ പൊ​ടി​യാ​ക്കു​ന്നു

Aswathi Kottiyoor

വാ​ക്സി​നേ​ഷ​ൻ: കൂ​ട്ടം കൂ​ടു​ന്ന​ത് ഒ​ഴി​വാ​ക്കാ​ൻ ന​ട​പ​ടി

Aswathi Kottiyoor
WordPress Image Lightbox