Uncategorized
കേളകം ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട അഡ്വ. ബിജു ചാക്കോ പെരുമത്തറയെ ആദരിച്ചു

കേളകം ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട അഡ്വ. ബിജു ചാക്കോ പെരുമത്തറക്ക് കേളകം എം ജി എം എവർഗ്രീൻ ഫ്രണ്ട്സ് കൂട്ടായ്മയുടെ ആദരം.
കേളകം പിടിസി ചർച്ച് ഹാളിൽ പാസ്റ്റർ ഷാജി ജോർജിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ സിനി ബിനോയ് സ്വാഗതംപറഞ്ഞു. പേരാവൂർ റെയിഞ്ച് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ സി എം ജെയിംസ് ഉദ്ഘാടനം ചെയ്തു. യോഗത്തിൽ പാസ്റ്റർ ഷാജി ജോർജ് അഡ്വ. ബിജു ചാക്കോ പെരുമത്തറയെ പൊന്നാടയണിയിച്ചു. സിബിചേരിയിൽ, ഷാജി പാൽചുരം റെജികന്നുകുഴി
ജിൻസി സന്തോഷ്, ഷീജ ഷിബു, സിന്ദു ശ്രീനിവാസ് എന്നിവർ പ്രസംഗിച്ചു
ജോർജ്കുട്ടി വാത്യാട്ട് നന്ദിഅറിയിച്ചു.




