Uncategorized
ഇരിട്ടി നഗരസഭ വൈസ് ചെയർപേഴ്സണായി സോയ കാരായിയെ തിരഞ്ഞെടുത്തു

ഇരിട്ടി വൈസ്.ചെയർ പേഴ്സണായി ചാവശ്ശേരി പറയനാട് വാർഡിൽ നിന്നും വിജയിച്ച സിപിഎമ്മിലെ സോയ കാരായിയെ തിരഞ്ഞെടുത്തു. കീഴൂർ ചാവശ്ശേരി പഞ്ചായത്ത് നഗരസഭയായി പ്രഖ്യാപിക്കപ്പെട്ടതിനു ശേഷം നടന്ന മൂന്നാമത് തിരഞ്ഞെടുപ്പാണിത്. ഇത് രണ്ടാം തവണയാണ് നഗരസഭ കൗൺസിൽ അംഗമായി തെരഞ്ഞെടുക്കപ്പെടുന്നത്. നഗരസഭയുടെ മൂന്നാമത് ഉപാധ്യക്ഷയായി തെരഞ്ഞെടുക്കപ്പെട്ട സോയ കാരായി ചാവശ്ശേരി അക്കരമ്മൽ സ്വദേശിയാണ്




