24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • മലയാളികൾക്ക് തിരിച്ചടി: ബെംഗളൂ‌‌രുവിലേക്കുള്ള ഒരു വാതില്‍കൂടി അടഞ്ഞു
Kerala

മലയാളികൾക്ക് തിരിച്ചടി: ബെംഗളൂ‌‌രുവിലേക്കുള്ള ഒരു വാതില്‍കൂടി അടഞ്ഞു

ബെംഗളൂരു: ബെംഗളൂരുവിലേക്കുള്ള യാത്രയിൽ മലയാളികൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഒരു ദേശീയപാതയില്‍ കൂടെ രാത്രിയാത്ര നിരോധനം ഏർപ്പെടുത്തി. കോയമ്പത്തൂര്‍–ബെംഗളുരു ദേശീയപാത 948 ലാണു വ്യാഴാഴ്ച മുതല്‍ രാത്രിയാത്ര നിരോധനം ഏര്‍പ്പെടുത്തിയത്. സത്യമംഗലം ടൈഗര്‍ റിസര്‍വിനുള്ളില്‍ കൂടിയുള്ള യാത്രയ്ക്കാണു നിരോധനം.

സ്വകാര്യ വാഹനങ്ങളില്‍ ബെംഗളുരു യാത്രയ്ക്കായി മലയാളി ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന റോഡുകളില്‍ ഒന്നാണിത്.മലയാളിക്കു ബെംഗളൂരുവിലേക്കുള്ള ഒരു വാതില്‍കൂടി അടയുകയാണ്. കേരളത്തെ ബെംഗളുരുവുമായി ബന്ധിപ്പിക്കുന്ന പ്രധാന ദേശീയപാതയായ എന്‍.എച്ച്. 948 ല്‍ സത്യമംഗലം കാട്ടിലെ ബന്നാരി മുതല്‍ കാരപ്പള്ളം വരെയുള്ള ഭാഗത്താണു നിരോധനം.

ചരക്കു വാഹനങ്ങള്‍ക്കു രാത്രി മുഴുവനും ചെറുവാഹനങ്ങള്‍ക്കു രാത്രി 9 മുതൽ രാവിലെ 6 വരെയുമാണ് വിലക്ക്. ഇതു സംബന്ധിച്ച് ഈറോഡ് കലക്ടറുടെ 2019ലെ ഉത്തരവ് കർശനമായി നടപ്പാക്കാന്‍ മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് ഉത്തരവിട്ടു. കേരളത്തില്‍ നിന്നുള്ള ബസുകള്‍ കോയമ്പത്തൂര്‍– സേലം– കൃഷ്ണഗിരി വഴിയാണ് നിലവില്‍ കടന്നുപോകുന്നത്.

ഇനി കാറുകളടക്കമുള്ള സ്വകാര്യ വാഹനങ്ങളും ഇനി ഈവഴി ചുറ്റിവളഞ്ഞു സഞ്ചരിക്കേണ്ടിവരും. നിലവില്‍ ബന്ദിപ്പൂര്‍ വഴിയുള്ള കോഴിക്കോട്–മൈസുരൂ ദേശീയപാത, ഊട്ടി–മേട്ടുപ്പാളയം–ഗൂഡല്ലൂര്‍, മൈസൂരു –മാനന്തവാടി റോഡുകളിലും രാത്രിയാത്ര നിരോധനമുണ്ട്.

Related posts

ഫിഫ്റ്റി ഫിഫ്റ്റി ഭാഗ്യക്കുറിയുടെ ആദ്യ നറുക്കെടുപ്പ് ഇന്ന്

Aswathi Kottiyoor

അർഷാദിനായി തെരച്ചിൽ ഊർജിതമാക്കി പൊലീസ്; ഒളിവിൽ പോയത് കൊലപതകം പുറത്തറിഞ്ഞ ശേഷം

Aswathi Kottiyoor

തിങ്കൾ പകൽ 11 വരെ ബലിതർപ്പണം; മണപ്പുറത്ത്‌ ബലിതർപ്പണത്തിന്‌ പതിനായിരങ്ങൾ

Aswathi Kottiyoor
WordPress Image Lightbox