24.9 C
Iritty, IN
October 4, 2024
  • Home
  • Kerala
  • ഇന്നത്തെ സ്വര്‍ണ്ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍
Kerala

ഇന്നത്തെ സ്വര്‍ണ്ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍


സംസ്ഥാനത്ത് സ്വര്‍ണ്ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍. ഇന്ന് ഒരു ഗ്രാമിന് വില 15 രൂപ ഉയര്‍ന്നു. ഒരുപവന്റെ വിലയില്‍ 120 രൂപയുടെ വര്‍ധനവുണ്ടായി.
22 കാരറ്റ് വിഭാഗത്തില്‍ ഗ്രാമിന് 4555 രൂപയാണ് ഇന്നത്തെ വില. 4540 രൂപയായിരുന്നു ഇന്നലെ ഇതേ വിഭാഗത്തിലെ സ്വര്‍ണ്ണവില. ഇതോടെ ഒരു പവന്‍ സ്വര്‍ണ്ണവിലയും വര്‍ധിച്ചു. 36320 രൂപയായിരുന്നു ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് വില. ഇന്ന് 36440 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന് വില.

ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് സ്വര്‍ണ്ണത്തിന്റെ ഇന്നത്തെ വിപണനം. 18 കാരറ്റ് വിഭാഗത്തിലും സ്വര്‍ണ്ണത്തിന്റെ വില വര്‍ദ്ധിച്ചു. ഗ്രാമിന് 15 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. ഇന്നലെ ഗ്രാമിന് 3750 രൂപയായിരുന്നത് ഇന്ന് ഗ്രാമിന് 3765 രൂപയായാണ് വര്‍ദ്ധിച്ചത്. ഇതോടെ 18 ക്യാരറ്റ് സ്വര്‍ണത്തിന് ഒരു പവന് വില 36120 രൂപയായി.

വെള്ളി ഗ്രാമിന് 68 രൂപയാണ് ഇന്നത്തെ വില. ഇന്നലെ ഗ്രാമിന് 67 രൂപയായിരുന്നു വില. ഹോള്‍മാര്‍ക്ക് വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഇന്ന് 100 രൂപയാണ് ഹോള്‍മാര്‍ക്ക് വെള്ളിയുടെ വില.
09/02/22

Related posts

*എം.ഡി.എം.എയും, കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍*

Aswathi Kottiyoor

കുറഞ്ഞ നിരക്കില്‍ വൈദ്യുതി കിട്ടുന്ന കരാറിനോട് വിമുഖത; കെഎസ്ഇബിക്കെതിരെ പ്രതിപക്ഷ നേതാവ്

Aswathi Kottiyoor

വ്യവസായ വാണിജ്യ ഡയറക്ടറേറ്റിന്റെ സേവനങ്ങൾ ഇനി ഓൺലൈനിൽ

Aswathi Kottiyoor
WordPress Image Lightbox