Uncategorized

കാരായി ചന്ദ്രശേഖരൻ തലശ്ശേരി നഗരസഭാ ചെയർപേഴ്സൺ; പയ്യന്നൂരിൽ സിപിഐഎം വിമതൻ വോട്ട് ചെയ്തില്ല

കണ്ണൂർ: കാരായി ചന്ദ്രശേഖരൻ തലശ്ശേരി നഗരസഭ ചെയർപേഴ്സണായി തെരഞ്ഞെടുക്കപ്പെട്ടു. 53 അംഗ കൗൺസിലിൽ 32 പിന്തുണയോടെയാണ് കാരായി ചന്ദ്രശേഖരൻ തെരഞ്ഞെടുക്കപ്പെട്ടത്. ചിള്ളക്കര ഡിവിഷനിൽ നിന്നാണ് 440 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ കാരായി ചന്ദ്രശേഖരൻ തെരഞ്ഞെടുക്കപ്പെട്ടത്. ഫസൽ വധക്കേസിൽ എട്ടാം പ്രതിയാണ് കാരായി ചന്ദ്രശേഖരൻ‌. പയ്യന്നൂർ നഗരസഭാ ചെയർപേഴ്സണായി സിപിഐഎമ്മിൻ്റെ യുവനേതവ് സരിൻ ശശി തെരഞ്ഞെടുക്കപ്പെട്ടു, 44 അംഗ കൗൺസിലിൽ 35 വോട്ട് നേടിയാണ് സരിൻ ശശി തെരഞ്ഞെടുക്കപ്പെട്ടത്. സിപിഐഎം മുൻ ബ്രാഞ്ച് സെക്രട്ടറിയും വിമതനുമായി സി വൈശാഖ് ചെയർപേഴ്സൺ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്തില്ല.

കൽപ്പറ്റ നഗരസഭാ ചെയർപേഴ്സണായി സിപിഐഎമ്മിലെ പി വിശ്വനാഥൻ തെരഞ്ഞെടുക്കപ്പെട്ടു. എടഗുനി ഡിവിഷനിൽ നിന്നാണ് ചന്ദ്രശേഖരൻ തെരഞ്ഞെടുക്കപ്പെട്ടത്. ആദിവാസി ക്ഷേമസമിതി ജില്ലാ പ്രസിഡൻ്റും സിപിഐഎം കൽപ്പറ്റ് ഏരിയാ കമ്മിറ്റി അംഗവുമായി പി വിശ്വനാഥൻ. പാലാ നഗരസഭയിൽ ദിയ പുള്ളക്കക്കണ്ടം ചെയർപേഴ്സണായി തെരഞ്ഞെടുക്കപ്പെട്ടു. ദിയയ്ക്ക് 14 പേരുടെ പിന്തുണ ലഭിച്ചപ്പോൾ ഇടതുപക്ഷത്തിൻ്റെ ബെറ്റി ഷാജുവിനെ 12 പേ‍ർ പിന്തുണച്ചു. ഒറ്റപ്പാലം നഗരസഭാ ചെയർപേഴ്സണായി എം ജയസുധ തെരഞ്ഞെടുക്കപ്പെട്ടു. പത്തനംതിട്ട നഗരസഭയിൽ യുഡിഎഫിലെ സിന്ധു അനിലും വർക്കല ഗനരസഭയിൽ യുഡിഎഫ് വിമതൻ്റെ പിന്തുണയോടെ എൽഡിഎഫിൻ്റെ ഗിത ഹേമചന്ദ്രനും ചെയർപേഴ്സണായി തെരഞ്ഞെടുക്കപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button