24.2 C
Iritty, IN
October 6, 2024
  • Home
  • Kerala
  • ദേശീയ പഞ്ചായത്ത്‌ പുരസ്കാരം: ജില്ലയിൽ 17 ഗ്രാമപ്പഞ്ചായത്തുകൾ ചുരുക്കപ്പട്ടികയിൽ
Kerala

ദേശീയ പഞ്ചായത്ത്‌ പുരസ്കാരം: ജില്ലയിൽ 17 ഗ്രാമപ്പഞ്ചായത്തുകൾ ചുരുക്കപ്പട്ടികയിൽ

ദേശീയതലത്തിൽ മികച്ച ഗ്രാമപ്പഞ്ചായത്തുകൾക്ക് നൽകുന്ന വിവിധ പുരസ്കാരങ്ങൾക്കായുള്ള ചുരുക്കപ്പട്ടികയിൽ സംസ്ഥാനത്തുനിന്ന്‌ 17 പഞ്ചായത്തുകൾ ഇടം നേടി. ഇതിൽ ഏഴ് പഞ്ചായത്തുകളും കണ്ണൂർ ജില്ലയിൽനിന്നാണ്.
പാപ്പിനിശ്ശേരി, കരിവെള്ളൂർ, കതിരൂർ, നാറാത്ത്, കാങ്കോൽ-ആലപ്പടമ്പ്, പായം, പിണറായി എന്നീ പഞ്ചായത്തുകളാണ് ജില്ലയിൽനിന്ന്‌ ഉൾപ്പെട്ടത്. ഇവ കൂടാതെ വെസ്റ്റ് കല്ലട (കൊല്ലം), മുളന്തുരുത്തി, മണീട് (എറണാകുളം), അളഗപ്പനഗർ, കൊടകര, വള്ളത്തോൾ നഗർ (തൃശ്ശൂർ), മാറഞ്ചേരി (മലപ്പുറം), ചെറുതന, എടത്വ (ആലപ്പുഴ), തൃക്കൊടിത്താനം (കോട്ടയം) എന്നിവയും വിവിധ പുരസ്കാരങ്ങൾക്കുള്ള പരിഗണനാപ്പട്ടികയിലുണ്ട്.

ദീനദയാൽ ഉപാധ്യായ ശാക്തീകരൺ പുരസ്കാരത്തിനുള്ള ചുരുക്കപ്പട്ടികയിൽ എട്ട് ബ്ലോക്ക് പഞ്ചായത്തുകളുമുണ്ട്. മുഖത്തല, കൊട്ടാരക്കര, വൈക്കം, ളാലം, കൊടകര, ശ്രീകൃഷ്ണപുരം, പെരുംപടപ്പ്, കല്യാശ്ശേരി എന്നിവയാണ് ബ്ലോക്ക് പഞ്ചായത്തുകൾ.

ദീനദയാൽ ഉപാധ്യായ പഞ്ചായത്ത്‌ ശാക്തീകരൺ പുരസ്കാരം, വികസന പ്രോജക്ടുകളുടെ മികവ്, ശിശുസൗഹൃദം, ഗ്രാമസഭ എന്നിങ്ങനെ നാല് വിഭാഗങ്ങളായാണ് പുരസ്കാരത്തിന് പരിഗണിക്കുന്നത്. പാപ്പിനിശ്ശേരി പഞ്ചായത്തിനെ ഈ നാല് വിഭാഗത്തിലും പരിഗണിക്കുന്നുണ്ട്. സംസ്ഥാനത്തെ മികച്ച പഞ്ചായത്തായി തുടർച്ചയായി മൂന്നുവർഷം പാപ്പിനിശ്ശേരി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

നാറാത്ത് രണ്ടിനത്തിൽ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. വികസന പ്രോജക്ടുകളുടെ മികവിന്റെ പുരസ്കാരത്തിനായി പരിഗണനയിലുള്ള അഞ്ച് പഞ്ചായത്തുകളിൽ മൂന്നും കണ്ണൂരിൽനിന്നാണ്. പാപ്പിനിശ്ശേരി, പായം, നാറാത്ത് എന്നിവയാണിവ. ഇവ കൂടാതെ തൃശ്ശൂർ ജില്ലയിലെ അളഗപ്പനഗർ, കൊടകര എന്നിവയും പരിഗണനയിലുണ്ട്‌.

Related posts

സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; തിരുവനന്തപുരത്ത് യെല്ലോ അലേർട്ട്

Aswathi Kottiyoor

മൃഗ ചികിത്സാ സേവനം കാര്യക്ഷമമാക്കാൻ 29 മൊബൈൽ വെറ്ററിനറി യൂണിറ്റുകൾ

Aswathi Kottiyoor

ഒമിക്രോൺ പെരുകുന്നു ; തുടരണം ജാഗ്രത ; സംസ്ഥാനങ്ങൾ നിയന്ത്രണം കടുപ്പിക്കുന്നു

Aswathi Kottiyoor
WordPress Image Lightbox