കോവിഡ് വാക്സിനുകളായ കൊവിഷീല്‍ഡിനും കോവാക്സിനും വാണിജ്യാനുമതി. എന്നാല്‍ ഈ രണ്ടു വാക്സിനുകളും മെഡിക്കല്‍ സ്റ്റോറുകളില്‍ ലഭിക്കില്ല.
ആശുപത്രികള്‍ക്കും ക്ലിനിക്കുകള്‍ക്കും വാക്സിന് നേരിട്ട് വാങ്ങാം. നിലവില്‍ അടിയന്തര ഉപയോഗത്തിന് മാത്രമായിരുന്നു ഇരു വാക്സിനുകള്‍ക്കും അനുമതിയുണ്ടായിരുന്നത്.
ഭാരത് ബയോടെക്കിന്റെയും സീറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെയും അപേക്ഷ പരിഗണിച്ചാണ് നടപടി. ആറ് മാസം കൂടുമ്പോള്‍ വാക്സിനേഷന് വിവരങ്ങള്‍ ഡിസിജിഐയെ അറിയിക്കണം.