24.3 C
Iritty, IN
October 6, 2024
  • Home
  • Kerala
  • നഗരമാലിന്യ സംസ്‌കരണം : ഖരമാലിന്യ സംസ്കരണ പദ്ധതി ഊര്‍ജിതപ്പെടുത്തും: മന്ത്രി എം വി ഗോവിന്ദന്‍
Kerala

നഗരമാലിന്യ സംസ്‌കരണം : ഖരമാലിന്യ സംസ്കരണ പദ്ധതി ഊര്‍ജിതപ്പെടുത്തും: മന്ത്രി എം വി ഗോവിന്ദന്‍

മാലിന്യസംസ്‌കരണവും സാനിറ്റേഷൻ പ്രശ്‌നങ്ങളും ശാശ്വതമായി പരിഹരിക്കുന്നതിന് കേരള സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് പദ്ധതിയുടെ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തുമെന്ന് തദ്ദേശഭരണ മന്ത്രി എം വി ഗോവിന്ദൻ പറഞ്ഞു. മാലിന്യ നിർമാർജനത്തിനായി നഗരസഭകൾക്ക് ആവശ്യമായ മാനവ വിഭവശേഷിയും സാങ്കേതിക വിദ്യകളും ഉപദേശ നിർദേശങ്ങളും നൽകി ചുമതലകൾ നിർവഹിക്കാൻ നഗരസഭകളെ പ്രാപ്തമാക്കാൻ പദ്ധതിയിലൂടെ കഴിയും.

ലോകബാങ്ക് സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഏഷ്യൻ ഇൻഫ്രസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ്‌ ബാങ്കും സഹകരിക്കുന്നുണ്ട്. പദ്ധതിയുടെ അടങ്കൽതുകയായ 2100 കോടിയുടെ 50 ശതമാനവും നഗരസഭകൾക്ക് നേരിട്ട് ലഭ്യമാകും. അതിന്റെ 40 ശതമാനം നഗരസഭകൾക്കു കൈമാറാൻ പ്രാരംഭനടപടികളുമായി മുന്നോട്ടുപോകുകയാണ്. പദ്ധതിയുടെ ഭാഗമാകാൻ സന്നദ്ധത അറിയിച്ച്‌ 93 നഗരസഭയും ശുചിത്വമിഷനുമായി ഉടമ്പടി കരാറിൽ ഏർപ്പെട്ടുകഴിഞ്ഞു. പദ്ധതിയുടെ ഭാഗമായി എല്ലാ നഗരങ്ങൾക്കും അഞ്ചുവർഷത്തെ ഖരമാലിന്യ പരിപാലന പദ്ധതികൾ തയ്യാറാക്കാനുള്ള സഹായവും ബഹുവർഷ പദ്ധതികൾ ഏറ്റെടുത്ത് നടപ്പാക്കാൻ ആവശ്യമായ ഉപദേശങ്ങളും നൽകുമെന്ന് മന്ത്രി അറിയിച്ചു.

Related posts

ശിശുക്ഷേമ സമിതി മന്ദിരോദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കും

Aswathi Kottiyoor

മുഖ്യമന്ത്രി വിദേശത്തുനിന്ന് തിരിച്ചെത്തി

Aswathi Kottiyoor

മെസ്സി-റൊണാള്‍ഡോ മത്സരം; ടിക്കറ്റ് ലേലം വിളിച്ചെടുത്തത് 22 കോടിക്ക്*

Aswathi Kottiyoor
WordPress Image Lightbox