22.5 C
Iritty, IN
November 21, 2024
  • Home
  • Thalassery
  • നിര്‍മാണം പൂര്‍ത്തിയായ എരഞ്ഞോളി പുതിയ പാലം 30ന് തുറക്കും
Thalassery

നിര്‍മാണം പൂര്‍ത്തിയായ എരഞ്ഞോളി പുതിയ പാലം 30ന് തുറക്കും

തലശ്ശേരി: നിര്‍മാണം പൂര്‍ത്തിയായ എരഞ്ഞോളി പുതിയ പാലം 30ന് വൈകീട്ട് മൂന്നരക്ക് ഗതാഗതത്തിനായി തുറന്നുകൊടുക്കും.

പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്​ പാലം ഉദ്ഘാടനം ചെയ്യും. കോവിഡ് വ്യാപന സാഹചര്യത്തില്‍ ചടങ്ങ് ലളിതമായിരിക്കും. എട്ടു വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് പുതിയ പാലം യാഥാര്‍ഥ്യമായത്. പാലം തുറക്കുന്നതോടെ തലശ്ശേരി -വളവുപാറ അന്തര്‍ സംസ്ഥാന പാതയിലെ യാത്രാദുരിതത്തിന് പരിഹാരമാകും. പാലത്തിന്റെ ടാറിങ് പ്രവൃത്തി പൂര്‍ത്തിയായി. പാലത്തില്‍ വിളക്കുകള്‍ സ്ഥാപിക്കുന്നതടക്കമുള്ള അവസാന മിനുക്കുപണികള്‍ മാത്രമാണ് ബാക്കിയുള്ളത്. സര്‍വിസ് റോഡ് അടക്കുള്ള പ്രവൃത്തികളും ​വേഗത്തില്‍ ചെയ്തുതീര്‍ക്കുമെന്ന്​ അധികൃതര്‍ പറഞ്ഞു. ഉദ്ഘാടനം ഉത്സവമാക്കി മാറ്റണമെന്ന് നാട്ടുകാര്‍ക്ക് ആഗ്രഹമുണ്ടെങ്കിലും കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ പാലം ഉദ്ഘാടനം ഓണ്‍ലൈന്‍ വഴിയാകുമോ എന്ന സന്ദേഹവുമുണ്ട്.

Related posts

ഗതാഗതം നിരോധിച്ചു

Aswathi Kottiyoor

ഓണ്‍ലൈന്‍ ഗെയിം: ധര്‍മ്മടത്ത് പ്ലസ്ടു വിദ്യാര്‍ഥി ജീവനൊടുക്കിയ നിലയില്‍

Aswathi Kottiyoor

ടാങ്കർ ലോറി മറിഞ്ഞു, പ്രദേശം കടുത്ത ജാഗ്രതയിൽ

Aswathi Kottiyoor
WordPress Image Lightbox