24.2 C
Iritty, IN
October 6, 2024
  • Home
  • Iritty
  • വ​ട്ട​പ്പ​റ​മ്പി​ൽ സോ​ളാ​ർ തൂ​ക്കുവേ​ലി
Iritty

വ​ട്ട​പ്പ​റ​മ്പി​ൽ സോ​ളാ​ർ തൂ​ക്കുവേ​ലി

ഇ​രി​ട്ടി: കാ​ട്ടാ​ന​ശ​ല്യം തു​ട​ർ​ക്ക​ഥ​യാ​യ ആ​റ​ളം പ​ഞ്ചാ​യ​ത്തി​ലെ വ​ട്ട​പ്പ​റ​മ്പി​ൽ ജ​ന​കീ​യ പ​ങ്കാ​ളി​ത്തത്തോ​ടെ സോ​ളാ​ർ ഹാം​ങിംഗ് ഫെ​ൻ​സിം​ഗ് (തൂ​ക്കു വേ​ലി) യാ​ഥാ​ർ​ഥ്യ​മാ​യി. ആ​റ​ളം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​പി. രാ​ജേ​ഷ് സ്വി​ച്ച് ഓ​ൺ ക​ർ​മം നി​ർ​വ​ഹി​ച്ചു. വ​ട്ട​പ്പ​റ​മ്പ് മേ​ഖ​ല​യി​ലെ 123 വീ​ടു​ക​ളി​ൽ നി​ന്നാ​യി മൂ​ന്ന് ല​ക്ഷ​ത്തി​ല​ധി​കം രൂ​പ പി​രി​ച്ചെ​ടു​ത്താ​ണ് ഫെ​ൻ​സിം​ഗ് പ​ദ്ധ​തി പൂ​ർ​ത്തി​യാ​ക്കി​യ​ത്. ആ​ന​ത്താ​വ​ള​മാ​യി മാ​റി​യ ആ​റ​ളം ഫാ​മി​ന്‍റെ ആ​റാം ബ്ലോ​ക്കി​ന്‍റെ അ​തി​ർ​ത്തി​യി​ലാ​യ വ​ട്ട​പ്പ​റ​മ്പ് ഗ്രാ​മം വ​ർ​ഷ​ങ്ങ​ളാ​യി ആ​ന ഉ​ൾ​പ്പെ​ടെ​യു​ള്ള വ​ന്യ​മൃ​ഗ​ശ​ല്യ​ത്താ​ൽ പൊ​റു​തി​മു​ട്ടു​ക​യാ​യി​രു​ന്നു.

പ​രി​ഹാ​ര​ത്തി​നാ​യി സ​ർ​ക്കാ​ർ വാ​തി​ലു​ക​ൾ മു​ട്ടി​യെ​ങ്കി​ലും വാ​ഗ്ദാ​ന​ങ്ങ​ളി​ലൊ​തു​ങ്ങി​യ​ത​ല്ലാ​തെ യാ​തൊ​രു വി​ധ പ്ര​യോ​ജ​ന​വും ഉ​ണ്ടാ​യി​രു​ന്നി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ആ​റ​ളം ഫാ​മി​ന്‍റെ മ​റ്റ് അ​തി​ർ​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ൽ സോ​ളാ​ർ ഹാ​ങിം​ഗ് ഫെ​ൻ​സിം​ഗ് വി​ജ​യ​ക​ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് മ​ന​സി​ലാ​ക്കു​ന്ന​തും ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​ട്ട​പ്പ​റ​മ്പ് മേ​ഖ​ല​യി​ലെ ജ​ന​ങ്ങ​ൾ ആ​ന​വേ​ലി എ​ന്ന പേ​രി​ൽ ഗ്രൂ​പ്പ് ആ​രം​ഭി​ച്ച​ത്.

ബാ​ബു പാ​ണാ​ട്ടി​ൽ പ്ര​സി​ഡ​ന്‍റാ​യും പി.​ടി. ചാ​ക്കോ സെ​ക്ര​ട്ട​റി​യാ​യും ബാ​ബു പു​ളി​വേ​ലി​ൽ ട്ര​ഷ​റ​റാ​യും 15 അം​ഗ ക​മ്മ​റ്റി​യാ​ണ് പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​മാ​ക്കാ​ൻ പ്ര​വ​ർ​ത്തി​ച്ച​ത്. ഒ​രു മാ​സം മു​ന്പാ​ണ് ഒ​ന്ന​ര കി​ലോ​മീ​റ്റ​ർ ദൂ​രം കാ​ട് വെ​ട്ടി​ത്തെ​ളി​ച്ച് ഫെ​ൻ​സിം​ഗി​നാ​യി സ്ഥ​ലം ഒ​രു​ക്കി​യ​ത്. വ​ട്ട​പ്പ​റ​മ്പി​ൽ ന​ട​ന്ന ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ മെ​മ്പ​ർ വ​ത്സ ജോ​സ് അ​ധ്യ​ക്ഷ​യാ​യി​രു​ന്നു. ടി.​പി. മാ​ർ​ഗ​ര​റ്റ്, മി​നി ദി​നേ​ശ​ൻ, ബെ​ന്നി ക​ള​ത്തി​ക്കാ​ട്ടി​ൽ, എ.​ഡി. ബി​ജു, ജി​മ്മി അ​ന്തി​നാ​ട്ട്, പൗ​ലോ​സ് കൊ​ച്ചെ​ടാ​ട്ട്, മ​നു സ്രാ​മ്പി​ക്ക​ൽ, കെ.​വി. റി​ജേ​ഷ് , കെ.​എ​സ്. ബാ​ല​ൻ, ജോ​സ് ചി​റ​യ​ത്ത്, ബി​ജു കൈ​യാ​ണി​യി​ൽ, പൗ​ലോ​സ് തൈ​ക്കൂ​ട്ടം​പു​ത്ത​ൻ​പു​ര, ജോ​സ് ചി​റ്റേ​ട്ട് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Related posts

ആറളം ഫാമിലെ ആദിവാസി കുടുംബങ്ങൾക്ക്‌ പട്ടയം നൽകണം

Aswathi Kottiyoor

ആറളം ഫാം മാതൃകാ പച്ചക്കറി ക്ലസ്റ്റർ കൃഷിയിടത്തിൽ കാട്ടാനകളുടെ വിളയാട്ടം – നിരവധി വാഴകളും പച്ചക്കറികളും നശിപ്പിച്ചു…

Aswathi Kottiyoor

പ്രതിഷേധ പ്രകടനവും മുഖ്യമന്ത്രിയുടെ കോലം കത്തിക്കലും………

Aswathi Kottiyoor
WordPress Image Lightbox