യുപിയിൽ ട്രെയിന്‍ മുകളിൽ കയറിയ യുവാവിൻറെ അഭ്യാസം, വലിച്ച് താഴെ ഇറക്കി ആര്‍പിഎഫ് ഉദ്യോഗസ്ഥരും യാത്രക്കാരും, വീഡിയോ

ഉത്തർപ്രദേശിൽ ട്രെയിനിന് മുകളിൽ കയറി ‘സബ്വേ സർഫ്’ നടത്തിയ യുവാവിനെ ആർപിഎഫ് ഉദ്യോഗസ്ഥരും യാത്രക്കാരും ചേർന്ന് സാഹസികമായി രക്ഷപ്പെടുത്തി. 25,000 കിലോ വാട്ട് വൈദ്യുതി ലൈനിന് താഴെ നടന്ന സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി.
യൂറോപ്പിലും യുഎസിലും അടുത്തകാലത്തായി സബ്വേ സർഫ്സ് എന്ന ഓമനപ്പേരിൽ അറിയപ്പെട്ടൊരു സാഹസിക വിനോദം റെയിൽവേ ഉദ്യോഗസ്ഥരുടെ ഉറക്കം കെടുത്തിയിരുന്നു. ഓടുന്ന ട്രെയിന്‍ മുകളിലൂടെ മുന്നോട്ടോ പിന്നോട്ടോ ഓടുന്ന സാഹസികതയെയാണ് സബ്വേ സർഫ് എന്ന് വിളിച്ചിരുന്നത്. സിസിടിവി ദൃശ്യങ്ങൾ പിന്തുടർന്നും മറ്റ് കാമറാ ദൃശ്യങ്ങളിലുടെയും സർഫ് ചെയ്യുന്നവരെ കണ്ടെത്തി ശിക്ഷിക്കാനുള്ള ശ്രമത്തിലാണ് യൂറോപ്പിലെയും യുഎസിലെയും ട്രെയിൽവേ വകുപ്പുകൾ. സമാനമായൊരു സംഭവം കഴിഞ്ഞ ദിവസം ഉത്തർപ്രദേശിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.
malayalam
liveTV
TRENDING :
Actress assault case verdict
Dileep
Rahul Mamkootathil
IFFK
Kerala Local Body Elections
Kerala Lottery
Gold Rate Today
PREV
NEXT
Video Cafe (Magazine)
2 Min read
യുപിയിൽ ട്രെയിന്‍ മുകളിൽ കയറിയ യുവാവിൻറെ അഭ്യാസം, വലിച്ച് താഴെ ഇറക്കി ആര്‍പിഎഫ് ഉദ്യോഗസ്ഥരും യാത്രക്കാരും, വീഡിയോ
Web Desk
Published : Dec 08 2025, 03:39 PM IST
man climbed on top of a train stopped by the RPF.

Image Credit: twitter
GN
Follow Us
FB
TW
Linkdin
Whatsapp
Native Share
ഉത്തർപ്രദേശിൽ ട്രെയിനിന് മുകളിൽ കയറി ‘സബ്വേ സർഫ്’ നടത്തിയ യുവാവിനെ ആർപിഎഫ് ഉദ്യോഗസ്ഥരും യാത്രക്കാരും ചേർന്ന് സാഹസികമായി രക്ഷപ്പെടുത്തി. 25,000 കിലോ വാട്ട് വൈദ്യുതി ലൈനിന് താഴെ നടന്ന സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി.
ADVERTISEMENT
യൂറോപ്പിലും യുഎസിലും അടുത്തകാലത്തായി സബ്വേ സർഫ്സ് എന്ന ഓമനപ്പേരിൽ അറിയപ്പെട്ടൊരു സാഹസിക വിനോദം റെയിൽവേ ഉദ്യോഗസ്ഥരുടെ ഉറക്കം കെടുത്തിയിരുന്നു. ഓടുന്ന ട്രെയിന്‍ മുകളിലൂടെ മുന്നോട്ടോ പിന്നോട്ടോ ഓടുന്ന സാഹസികതയെയാണ് സബ്വേ സർഫ് എന്ന് വിളിച്ചിരുന്നത്. സിസിടിവി ദൃശ്യങ്ങൾ പിന്തുടർന്നും മറ്റ് കാമറാ ദൃശ്യങ്ങളിലുടെയും സർഫ് ചെയ്യുന്നവരെ കണ്ടെത്തി ശിക്ഷിക്കാനുള്ള ശ്രമത്തിലാണ് യൂറോപ്പിലെയും യുഎസിലെയും ട്രെയിൽവേ വകുപ്പുകൾ. സമാനമായൊരു സംഭവം കഴിഞ്ഞ ദിവസം ഉത്തർപ്രദേശിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.
ഇന്ത്യൻ സബ്വേ സർഫ്
ഉത്തർപ്രദേശിലെ പ്രതാപ്ഗഡ് ജില്ലിയിലെ മൗഹാർ പഥക് റെയിൽവേ സ്റ്റേഷനിൽ കഴിഞ്ഞ ദിവസം അസാധാരണമായ സംഭവമായിരുന്നു നടന്നത്. 25,000 കിലോ വാട്ട് വൈദ്യുതി പ്രവഹിക്കുന്ന ഇലക്ട്രിക്ക് ലൈനിന് താഴെയായി ട്രെയിനിന് മുകളിൽ കയറിയ യുവാവിനെ അതിസാഹസീകമായി ആർപിഎഫ് ഉദ്യോഗസ്ഥരും യാത്രക്കാരും ചേർന്ന് താഴെ ഇറക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വളരെ പെട്ടെന്ന് തന്നെ വൈറലായി. സ്റ്റേഷനിൽ നിർത്തിയിട്ടിരിക്കുന്ന ട്രെയിനിന് മുകളിലൂടെ ഓടുന്ന ആർപിഎഫ് ഉദ്യോഗസ്ഥനില്‍ നിന്നാണ് വീഡിയോ തുടങ്ങുന്നത്.