ബാങ്കിൽനിന്നോ മറ്റെവിടെനിന്നെങ്കിലുമോ കള്ളനോട്ട് കൈയിലെത്തിയോ? അഞ്ചോ അതിലധികമോ ഉണ്ടെങ്കിൽ മാത്രമേ ഇനി കേസുള്ളൂ. അഞ്ചിൽ താഴെയെങ്കിൽ പോലീസ് കേസെടുക്കില്ല.
അഞ്ച് നോട്ടുകൾ ഒരുമിച്ചു പിടികൂടുമ്പോൾ മാത്രം കേസ് എടുത്താൽ മതിയെന്ന ആർ.ബി.ഐ. നിർദേശത്തെത്തുടർന്നാണിത്. അഞ്ചിൽ താഴെ നോട്ടുകളാണെങ്കിൽ നോഡൽ ബാങ്കുകൾക്ക് പോലീസ് പ്രതിമാസ റിപ്പോർട്ട് സമർപ്പിച്ചാൽ മാത്രം മതി.
ഓരോ കള്ളനോട്ടിനും കേസെടുക്കുന്നത് കേസുകളുടെ എണ്ണം വൻതോതിൽ വർധിക്കാൻ കാരണമാകുമെന്നതിനാലാണ് ആർ.ബി.ഐ. നിയന്ത്രണം കൊണ്ടുവന്നത്. റിപ്പോർട്ട് നൽകലും കാര്യക്ഷമമായി നടക്കാറില്ല. ഫലത്തിൽ കള്ളനോട്ട് പിടിച്ചത് എവിടെയും രേഖപ്പെടുത്തുന്നതുപോലുമില്ല.
റോഡരികിൽ ലോട്ടറി വിൽക്കുന്നവരും ചെറുകിട കച്ചവടക്കാരുമൊക്കെയാണ് ഒന്നോ രണ്ടോ കള്ളനോട്ടുകൾ ഉപയോഗിച്ചുള്ള തട്ടിപ്പിൽ പെട്ടുപോകുന്നത്. നഗരപ്രാന്തപ്രദേശങ്ങളിലാണ് ഒറ്റപ്പെട്ട തട്ടിപ്പുകൾ വ്യാപകമായുള്ളത്. 2000 രൂപയുടെ വ്യാജനോട്ടുകൾ വ്യാപകമായി പ്രചരിക്കുന്നതായി പോലീസ് ഫെയ്‌സ്ബുക്ക് പേജിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
- Home
- Thiruvanandapuram
- കള്ളനോട്ട്: അഞ്ചോ അതിലധികമോ ഉണ്ടെങ്കിൽ മാത്രമേ ഇനി കേസുള്ളൂ
next post