24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • കേരള വനിതാ കമീഷന്‍ ആക്‌ട്‌ ഭേദഗതി : വനിതാ സംഘടനകളുടെ അഭിപ്രായം തേടി വനിതാ കമീഷൻ
Kerala

കേരള വനിതാ കമീഷന്‍ ആക്‌ട്‌ ഭേദഗതി : വനിതാ സംഘടനകളുടെ അഭിപ്രായം തേടി വനിതാ കമീഷൻ

മുപ്പത് വർഷം പഴക്കമുള്ള കേരള വനിതാ കമീഷൻ ആക്‌ടിന്‌ കാലാനുസൃത ഭേദഗതി വരുത്തണമെന്ന് വനിതാ സംഘടനാ പ്രതിനിധികൾ. 1990 ലെ കേരള വനിതാ കമീഷൻ ആക്‌ട്‌ ഭേദഗതി സംബന്ധിച്ച അഭിപ്രായ രൂപീകരണത്തിന്‌ വിവിധ മഹിളാ സംഘടനകൾക്കായി സംഘടിപ്പിച്ച ശിൽപ്പശാലയിലാണ്‌ പ്രതിനിധികൾ ഇക്കാര്യം പറഞ്ഞത്‌. കുറ്റക്കാർക്കെതിരെ നേരിട്ട് നിയമനടപടികൾ സ്വീകരിക്കാൻ കഴിയുംവിധം കമീഷനെ ശക്തിപ്പെടുത്തണമെന്ന് എല്ലാവരും അഭിപ്രായപ്പെട്ടു.

കേരള വനിതാ കമീഷൻ അധ്യക്ഷ അഡ്വ. പി സതീദേവി ശിൽപ്പശാല ഉദ്ഘാടനം ചെയ്തു. മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി സി എസ് സുജാത, കേരള വനിതാ കമീഷൻ മുൻ അധ്യക്ഷയും വനിതാ വികസന കോർപറേഷൻ നിയുക്ത ചെയർ പേഴ്സണുമായ കെ സി റോസക്കുട്ടി, അന്വേഷി പ്രസിഡന്റ് കെ അജിത, മഹിളാ കോൺഗ്രസ് അധ്യക്ഷ ജെബി മേത്തർ, മഹിളാ മോർച്ച വൈസ് പ്രസിഡന്റ് അഡ്വ. രൂപ ബാബു, കേരള വർക്കിങ് വിമൻസ് അസോസിഷേയൻ സെക്രട്ടറി സുഭദ്ര അമ്മ, നാഷണൽ മഹിള കോൺഗ്രസ് പ്രസിഡന്റ് ഷീബ ജോൺ തുടങ്ങി നിരവധി സംഘടനാ പ്രതിനിധികൾ അഭിപ്രായങ്ങൾ പങ്കുവച്ചു.

വനിതാ കമീഷൻ സ്റ്റാൻഡിങ് കൗൺസിൽ അഡ്വ. പാർവതി മേനോൻ അഭിപ്രായങ്ങൾ ക്രോഡീകരിച്ച്‌ സംസാരിച്ചു. കമീഷൻ അംഗങ്ങളായ ഇ എം രാധ, അഡ്വ. ഷിജി ശിവജി, ഷാഹിദാ കമാൽ, മെമ്പർ സെക്രട്ടറി ഇൻ ചാർജ് വി എസ് സന്തോഷ്, ഡയറക്ടർ ഷാജി സുഗുണൻ, ലോ ഓഫീസർ പി ഗിരിജ, പ്രൊജക്ട് ഓഫീസർ എൻ ദിവ്യ എന്നിവരും സംസാരിച്ചു.

ആക്‌ട്‌ ഭേദഗതി സംബന്ധിച്ച് കമീഷൻ നിരന്തരം ചർച്ചകൾ നടത്തുന്നുണ്ട്‌. ഇതിനായി അഡ്വക്കറ്റ് ജനറൽ കെ ഗോപാലകൃഷ്ണ കുറുപ്പ്, ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ടി എ ഷാജി, മുൻ നിയമ സെക്രട്ടറി ബി ജി ഹരീന്ദ്രനാഥ്, മുൻ ഡയറക്ടർ ഡോ. അലക്‌സാണ്ടർ ജേക്കബ് തുടങ്ങിയവരടങ്ങിയ വിദഗ്ധ സമിതിയുമായി ഇതിനകം രണ്ട് തവണ ചർച്ചയും നടത്തി.

Related posts

യാത്രക്കാരുടെ തിരക്ക്: ട്രെയിനുകൾക്ക്‌ അധിക കോച്ച്‌

Aswathi Kottiyoor

ജീവിതശൈലി രോ​ഗനിര്‍ണയം സ്കൂളുകളില്‍: -മന്ത്രി വി ശിവൻകുട്ടി

Aswathi Kottiyoor

ലൈഫ് പദ്ധതി: 20808 വീടുകളുടെ താക്കോൽ ദാനം സംസ്ഥാന തല ഉദ്ഘാടനം ഇന്ന് (മെയ് 17ന്)

Aswathi Kottiyoor
WordPress Image Lightbox