Uncategorized
‘എന്നെ ജോലിയിൽ നിന്ന് പിരിച്ചുവിടരുതെന്ന് ബോസിനോട് പറയണം’, കണ്ണീരണിഞ്ഞ് യുവാവ്, ഇൻഡിഗോ ചതിയിൽ വലയുന്നത് നൂറുകണക്കിന് പേർ

ദില്ലി: രാജ്യത്തുടനീളം ഇൻഡിഗോ വിമാന സർവീസുകൾ വ്യാപകമായ തടസ്സപ്പെട്ടതിന് തുടർന്ന് നൂറുകണക്കിന് യാത്രക്കാർ വിമാനത്താവളങ്ങളിൽ കുടുങ്ങി. യാത്രക്കാർ തങ്ങളുടെ നിസ്സഹായതയും രോഷവും എക്‌സ് പോസ്റ്റുകളായി പങ്കുവയ്ക്കുകയാണ്. വിവരങ്ങളോ സഹായമോ ലഭിക്കാതെയാണ് പല വിമാനത്താവളങ്ങളിലും ആളുകൾ മണിക്കൂറുകളോളം കാത്തുനിൽക്കുന്നത്. ഇൻഫര്‍മേഷൻ സെന്ററുകളിൽ നിന്നോ ബോർഡിംഗ് ഗേറ്റുകളിലും എയർലൈൻ ജീവനക്കാരുടെ ഭാഗത്തുനിന്ന് പിന്തുണയോ വ്യക്തമായ അറിയിപ്പുകളോ ലഭിച്ചില്ലെന്ന് നിരവധി യാത്രക്കാർ ആരോപിച്ചു.




