24.3 C
Iritty, IN
October 6, 2024
  • Home
  • Kerala
  • ഒമിക്രോൺ വ്യാപനം തീവ്രം: രാജ്യത്ത്‌ കോവിഡ്‌ പിടിവിടുന്നു
Kerala

ഒമിക്രോൺ വ്യാപനം തീവ്രം: രാജ്യത്ത്‌ കോവിഡ്‌ പിടിവിടുന്നു

ഒമിക്രോൺ വ്യാപനം തീവ്രമായതോടെ രാജ്യത്ത്‌ പുതുതായി കോവിഡ്‌ സ്ഥിരീകരിക്കുന്നവരുടെ എണ്ണം കുതിച്ചുയരുന്നു. ഞായറാഴ്‌ച 27,553 പുതിയ രോഗികൾ. 284 മരണവും റിപ്പോർട്ട്‌ ചെയ്‌തു. ഒക്ടോബറിനുശേഷം ആദ്യമായാണ്‌ പ്രതിദിന കേസ്‌ 20,000 കടക്കുന്നത്‌. പുതിയ രോഗികളിൽ 21 ശതമാനം വർധന. ഒമിക്രോൺബാധിതരുടെ എണ്ണം 1525 ആയി. 23 സംസ്ഥാനത്ത്‌ പുതിയവകഭേദം പിടിമുറുക്കി.
ബംഗാളിൽ സ്‌കൂളുകൾ പൂട്ടി”

ബംഗാളിൽ ആറു ദിവസത്തിനിടെ കോവിഡ്‌ രോഗികളിൽ 10 ശതമാനം വർധന. തിങ്കളാഴ്‌ച 439 കേസുണ്ടായിരുന്നത്‌ ശനിയാഴ്‌ച 4532 ആയി. ഇതോടെ, സ്‌കൂളുകളും കോളേജുകളും മറ്റ്‌ വിദ്യാഭ്യാസ സ്ഥാപനങ്ങളും തിങ്കളാഴ്‌ച മുതൽ അടച്ചിടാനും നിയന്ത്രണം കടുപ്പിക്കാനും സർക്കാർ തീരുമാനിച്ചു. സർക്കാർ, സ്വകാര്യ ഓഫീസുകളിൽ 50 ശതമാനം ജീവനക്കാർ. യോഗങ്ങൾ വീഡിയോ കോൺഫറൻസിങ്‌ വഴിയാക്കി. രാത്രി കർഫ്യു ഏർപ്പെടുത്തി.

ഹരിയാനയിൽ രണ്ട്‌ ഡോസും വാക്‌സിനെടുത്തവർക്ക്‌ മാത്രമാക്കി പൊതുഗതാഗത സംവിധാനങ്ങളിൽ അനുവാദം. കേസുകൾ ഉയർന്ന ഗുരുഗ്രാം, ഫരീദാബാദ്‌, അമ്പാല, സോണിപത്ത്‌ ജില്ലകളിൽ മാളുകളും മാർക്കറ്റുകളും വൈകിട്ട്‌ അഞ്ചിനുള്ളിൽ അടയ്‌ക്കണം. പ്രവേശനം വാക്‌സിനെടുത്തവർക്ക്‌ മാത്രം.

Related posts

അധികാര മാർഗരേഖയായി; തദ്ദേശ ഭരണസ്ഥാപനങ്ങൾ ഇനി വിജിലൻസ് നിരീക്ഷണത്തിൽ

Aswathi Kottiyoor

ലൈഫ് മിഷൻ : 20 വരെ അപേക്ഷിക്കാം

Aswathi Kottiyoor

വളർത്തുനായ്ക്കളിൽ രണ്ട് ലക്ഷം പേവിഷ പ്രതിരോധ കുത്തിവെപ്പുകൾ പൂർത്തിയാക്കി:മന്ത്രി ജെ ചിഞ്ചു റാണി

Aswathi Kottiyoor
WordPress Image Lightbox