24.3 C
Iritty, IN
October 6, 2024
  • Home
  • Kerala
  • മയിലമ്മ പുരസ്‌കാരം അഡ്വ. രശ്‌മിത രാമചന്ദ്രന് .
Kerala

മയിലമ്മ പുരസ്‌കാരം അഡ്വ. രശ്‌മിത രാമചന്ദ്രന് .

മയിലമ്മ ഫൗണ്ടേഷൻ കേരള ഏർപ്പെടുത്തിയ മയിലമ്മ പുരസ്‌കാരം പ്രമുഖ അഭിഭാഷകയും സാമൂഹ്യ വിമർശകയുമായ അഡ്വ. രശ്‌മിത രാമചന്ദ്രന്‌. പൗരത്വ സമരമടക്കമുള്ള ജനകീയസമരങ്ങൾക്ക് പ്രചോദനമാകുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന രശ്‌മിത രാമചന്ദ്രന്റെ സാമൂഹ്യ ഇടപെടലുകളെ അടിസ്ഥാനമാക്കിയാണ് പുരസ്‌കാരം നൽകുന്നത്‌.

വിളയോടി വേണുഗോപാൽ, ആറുമുഖൻ പത്തിച്ചിറ, ഗോമതി ഇടുക്കി എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്‌കാരജേതാവിനെ തെരഞ്ഞെടുത്തത്. ജനുവരി അഞ്ചിന് പകൽ 11ന്‌ തിരുവനന്തപുരം ഗാന്ധിഭവനിൽ നടക്കുന്ന മയിലമ്മ അനുസ്മരണ സമ്മേളനത്തിൽ മന്ത്രി ജി ആർ അനിൽ പുരസ്‌കാരം സമ്മാനിക്കുമെന്ന് ഫൗണ്ടേഷൻ ചെയർമാൻ രാമദാസ് കതിരൂരും സെക്രട്ടറി അർ അജയനും അറിയിച്ചു.

Related posts

ഡൽഹി വായുമലിനീകരണം; പഞ്ചനക്ഷത്ര ഹോട്ടലിൽ കഴിയുന്നവർ കർഷകരെ വിമർശിക്കുന്നു: സുപ്രീംകോടതി .

Aswathi Kottiyoor

വിവാഹ ബന്ധങ്ങള്‍ ആത്മഹത്യയിലെത്തി നില്‍ക്കുന്നു? പെണ്‍കുട്ടികളില്‍ വിവാഹത്തോടുള്ള താത്പര്യം കുറഞ്ഞുവരുന്നെന്ന് റിപ്പോര്‍ട്ട്

Aswathi Kottiyoor

സിൽവർലൈൻ: ഉദ്യോഗസ്ഥരെ മാറ്റുന്നത് കേന്ദ്ര പദ്ധതികളിലേക്ക്

Aswathi Kottiyoor
WordPress Image Lightbox