24.4 C
Iritty, IN
October 4, 2024
  • Home
  • Kerala
  • വയനാട്ടില്‍ 68കാരനെ കൊലചെയ്ത 16 കാരികളായ പെണ്‍കുട്ടികളും അമ്മയും അറസ്റ്റില്‍
Kerala

വയനാട്ടില്‍ 68കാരനെ കൊലചെയ്ത 16 കാരികളായ പെണ്‍കുട്ടികളും അമ്മയും അറസ്റ്റില്‍

അമ്മയെ കയറിപ്പിടിച്ച ആളെ പെൺകുട്ടികൾ മഴു കൊണ്ട് തലയ്ക്കടിച്ച് കൊന്നു. പിന്നീട് കാലുകൾ വെട്ടിമാറ്റി ചാക്കിൽ കെട്ടി കുഴിച്ചിടാൻ ശ്രമിച്ചു. എന്നാൽ അതിന് കഴിഞ്ഞില്ല. ഒടുവിൽ പെൺകുട്ടികൾ പൊലീസ് സ്റ്റേഷനിൽ ചെന്ന് തങ്ങൾ മുഹമ്മദ് എന്നയാളെ കൊന്നതായി വെളിപ്പെടുത്തി

കൽപ്പറ്റ: അമ്പലവയൽ ആയിരംകൊല്ലിയിൽ വയോധികനെ കൊലപ്പെടുത്തി ചാക്കിൽക്കെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. 68കാരനായ മുഹമ്മദാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് 15, 16 വയസ്സുകാരികളായ രണ്ടു പെൺകുട്ടികളും ഇവരുടെ അമ്മയും പോലീസിന് മുന്നിൽ കീഴടങ്ങി. പോലീസ് മൂന്നുപേരുടെയും അറസ്റ്റ് രേഖപ്പെടുത്തി.

ചൊവ്വാഴ്ച ഉച്ചയോടെയാണു സംഭവം. മുഹമ്മദ് തങ്ങളുടെ അമ്മയെ ഉപദ്രവിക്കാൻ ശ്രമിച്ചതിനാലാണ് കോടാലി കൊണ്ടു തലയ്ക്കടിച്ചതെന്നാണ് പെൺകുട്ടികൾ പൊലീസിനു നൽകിയ മൊഴി. ചാക്കിൽ കെട്ടിയ നിലയിലാണു മുഹമ്മദിന്റെ മൃതദേഹം കണ്ടെത്തിയത്. പെൺകുട്ടികളും അമ്മയും അമ്പലവയൽ പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തി കീഴടങ്ങി.
വർഷങ്ങളായി മുഹമ്മദിന്റെ വീട്ടിൽ വാടകയ്ക്ക് താമസിച്ചുവരികയാണ് കീഴടങ്ങിയ സ്ത്രീയും പെൺമക്കളും. മുഹമ്മദിന്റെ ഭാര്യ പുറത്തുപോയ സമയത്ത്, പെൺകുട്ടികളുടെ അമ്മയെ ഇയാൾ ഉപദ്രവിക്കാൻ ശ്രമിച്ചെന്നാണ് മൊഴി. ഇത് തടയാൻ ശ്രമിച്ചപ്പോൾ പെൺകുട്ടികളും മുഹമ്മദും തമ്മിൽ ഉന്തുംതള്ളുമുണ്ടായി. ഇതിനിടെ വീട്ടിലുണ്ടായിരുന്ന കോടാലികൊണ്ട് മുഹമ്മദിന്റെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പെൺകുട്ടികളും അമ്മയും നൽകിയ മൊഴി.

പിന്നീട് മൃതദേഹം ചാക്കിൽക്കെട്ടി വീടിനു സമീപത്തെ പൊട്ടക്കിണറ്റിൽ ഉപേക്ഷിക്കുകയായിരുന്നു. മുഹമ്മദ് ഇതിനു മുമ്പും ഉപദ്രവിക്കാൻ ശ്രമിച്ചിട്ടുണ്ട് എന്ന് പെൺകുട്ടികൾ  മൊഴി നൽകി. എന്നാൽ ഇതുമായി ബന്ധപ്പെട്ട് പരാതിയൊന്നും ലഭിച്ചിരുന്നില്ലെന്ന് പോലീസ് പറഞ്ഞു.

പക്ഷേ മുഹമ്മദിന് പരസഹായം ഇല്ലാതെ പുറത്തു പോകാൻ കഴിയില്ലെന്നും, കാഴ്ചക്ക് കുറവുണ്ടെന്നും ഇയാളുടെ ഭാര്യ പറയുന്നു.
പെൺകുട്ടികളെ നാളെ (ബുധൻ) ജൂവനൈൽ കോടതിയിൽ ഹാജരാക്കും

Related posts

നാളെ 8 ജില്ലകളിൽ ഓറഞ്ച് അലർട്ട് 4 ജില്ലകളിൽ മഞ്ഞ അലർട്ട്

Aswathi Kottiyoor

ബഫർ സോൺ: ജനജീവിതത്തെയും ജീവനോപാധിയേയും ബാധിക്കുന്ന ഒരു നടപടിയുമുണ്ടാകില്ല: മുഖ്യമന്ത്രി

Aswathi Kottiyoor

കേരളത്തില്‍ തന്നെ പരമാവധി അവസരങ്ങള്‍ സൃഷ്ടിക്കും… ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള ആക്രമണം ശക്തമായ നടപടി: മന്ത്രി വീണാ ജോര്‍ജ്…

Aswathi Kottiyoor
WordPress Image Lightbox